Flash News

വാതക ചോര്‍ച്ച : കണ്ടെയ്‌നര്‍ ഡിപ്പോ മാറ്റിസ്ഥാപിക്കണം- എയിംസ് സമിതി



ന്യൂഡല്‍ഹി: തുഗ്ലക്കാബാദ് കണ്ടെയ്‌നര്‍ ഡിപ്പോ മാറ്റി സ്ഥാപിക്കണമെന്ന് എയിംസിലെ വിദഗ്ധരടങ്ങിയ സമിതി. 450ലേറെ വിദ്യാര്‍ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിടയായ രാസവാതക ചോര്‍ച്ച അന്വേഷിക്കാനാണ് എയിംസിലെ വിദഗ്ധരടങ്ങിയ സമിതിയെ നിയമിച്ചത്. അഞ്ചംഗ അന്വേഷണസംഘം തുഗ്ലക്കാബാദിലെ കണ്ടെയ്‌നര്‍ ഡിപ്പോ സന്ദര്‍ശിച്ചിരുന്നെങ്കിലും അതുമാറ്റി സ്ഥാപിക്കണമെന്ന് ഔദ്യോഗികമായി നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. അന്വേഷണ സംഘത്തലവനും എയിംസിലെ ഔഷധ ശാസ്ത്ര വിഭാഗം തലവനുമായ വൈ കെ ഗുപ്ത അറിയിച്ചു. വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച ആശുപത്രികളും സംഘം സന്ദര്‍ശിച്ചിരുന്നു. സംഭവത്തിനുശേഷം മജിസ്‌ട്രേറ്റ്തല അന്വേഷണത്തില്‍ പ്രാഥമിക റിപോര്‍ട്ട് ഡല്‍ഹി സര്‍ക്കാരിന് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it