kozhikode local

വാണിമേല്‍ പഞ്ചായത്തിന് ഹൈക്കോടതി നോട്ടീസ്

നാദാപുരം: വാണിമേല്‍ പഞ്ചായത്തിലെ അനധികൃത കെട്ടിടത്തിനെതിരെ സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരുടെ  നിലപാടറിയിക്കാന്‍ ഹൈക്കോടതി നോട്ടീസ്.
കെട്ടിട നിര്‍മ്മാണത്തിനെതിരെ വിജിലന്‍സിലും സര്‍ക്കാരിലും പരാതി നല്‍കിയ പി പി റിയാസ് ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹരജിയെ തുടര്‍ന്നാണ് നോട്ടീസ്. കെട്ടിടം നിര്‍മ്മിച്ച ഉടമക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. വാണിമേല്‍ പഞ്ചായത്തിലെ   നാലാം  വാര്‍ഡില്‍ ഭൂമിവാതുക്കല്‍ ടൗണില്‍ നിര്‍മ്മിച്ച ബഹുനില കെട്ടിടം  കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും  പൊതു വഴി കയ്യേറിയാണെന്നും  കാണിച്ചു   പരാതി ക്കാരന്‍ ഗ്രാമപഞ്ചായത്തിനും  വിജിലന്‍സിനും നേരത്തെ പരാതി നല്‍കിയിരുന്നു. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കെട്ടിട നിര്‍മ്മാണത്തില്‍ ക്രമക്കേടുള്ളതായി കാണിച്ചു വിജിലന്‍സ് ഡയറക്ടര്‍ക്ക് നടപടി ശുപാര്‍ശ ചെയ്തുകൊണ്ട് കത്തും നല്‍കി.
വിജിലന്‍സ്  വിഭാഗം തദ്ദേശ വകുപ്പിന് നടപടി ആവശ്യപ്പെട്ട് ഫയല്‍ കൈമാറി. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും പഞ്ചായത്ത്്് സെക്രട്ടറി കെട്ടിടം പൊളിച്ചുമാറ്റാന്‍ നടപടിയെടുക്കുന്നില്ലെന്നു കാണിച്ചാണ് പീടികയുള്ളപറമ്പത്  റിയാസ്‌ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
പൊതുവഴി കയ്യേറിനിര്‍മിച്ച  അനധികൃത നിര്‍മാണം തടയേണ്ട ഉദ്യോഗസ്ഥന്‍  അതിന് തയ്യാറാവുന്നില്ലെന്നു കാണിച്ചാണ് റിയാസ് റിട്ട് ഫയല്‍ ചെയ്തിട്ടുള്ളത്.ഗ്രാമപഞ്ചായത്,  കല്ലില്‍ മൂസ്സ മാസ്റ്റര്‍ എന്നിവരെ മൂന്നും നാലും എതിര്‍കക്ഷികളാക്കിയാണ് ഹരജി. സര്‍ക്കാര്‍, വിജിലന്‍സ്  എന്നിവര്‍ ഒന്നും രണ്ടും എതിര്‍കക്ഷികളാണ്. ഹരജിക്കാരന് വേണ്ടി അഡ്വ.സി എ മജീദ് ആണ് റിട്ട് ഫയല്‍ ചെയ്തിട്ടുള്ളത്.
Next Story

RELATED STORIES

Share it