kozhikode local

വാണിമേല്‍ ഗ്രാമപ്പഞ്ചായത്തില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചു



വാണിമേല്‍: 2016 ലെ വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് പ്രകാരം വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്ക് ക്യാരിബാഗുകള്‍ ജുലൈ 16 മുതല്‍ നിരോധിക്കുവാന്‍ വാണിമേല്‍  ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.2016/17 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം എല്ലാവീടുകളിലും പഞ്ചായത്ത് തുണിസഞ്ചി വിതരണം ചെയ്തിരുന്നു. നിരോധനത്തിന്റെ ഭാഗമായി മൂന്ന് മേഖലകളിലായി ഭൂമിവാതിക്കല്‍,വിലങ്ങാട്, പരപ്പുപാറ, എന്നീ ടൗണുകളില്‍ വ്യാപാരികളുടെ യോഗം ചേര്‍ന്നു. ഉപയോഗിച്ച പ്ലാസ്റ്റിക്കുകള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിംഗ് യൂനിറ്റില്‍ വെച്ച് റീസൈക്ലിംഗ് ചെയ്യുന്നതാണ്. ഭരണസമിതി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഒ സി ജയന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it