kozhikode local

വാണിമേലില്‍ കൊടുങ്കാറ്റ്; പരക്കെ നാശനഷ്ടം

വാണിമേല്‍: ചൊവ്വാഴ്ച പുലച്ചെ പന്ത്രണ്ടരയോടെ വീശിയടിച്ച കൊടുങ്കാറ്റില്‍ വാണിമേലിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ വീണുകെട്ടിടങ്ങളുടെ മേല്‍ക്കൂര തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ പന്ത്രണ്ടര മണിയോടെയാണ് ചെറിയ മഴയോടെ കാറ്റ് ആഞ്ഞുവീശിയത്. കാറ്റില്‍ ഗ്രാമ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് മുകള്‍ വശത്തുള്ള കുടുംബശ്രീ ഓഫിസിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ ഓഫീസ് പ്രവര്‍ത്തിച്ചില്ല .
പുതുക്കയത്തെ വെങ്കല്ലുള്ള പറമ്പത്ത് മറിയത്തിന്റെ വീടിനു മുകളില്‍ തെങ്ങ് വീണു. വീടിന് സാരമായ നഷ്ടം സംഭവിച്ചിട്ടുണ്ട് മൂളിവയലില്‍ പൊയില്‍ പറമ്പത്ത് മൂസയുടെ വീടിനു മുകളില്‍ തെങ്ങു വീണ് വീടിന്റെ സണ്‍ഷൈഡ് തകര്‍ന്നു. കുളപ്പറമ്പ് ബാലവാടി റോഡില്‍ മരം വീണ് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു. വിവിധ സ്ഥലങ്ങളില്‍ ഇലക്ട്രിക്ക് ലൈനില്‍ മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് വൈദ്യുതി വിതരണം ഭാഗികമായി പുനസ്ഥാപിച്ചത്.  ഭൂമിവാതുക്കല്‍ ടൗണിലെ കച്ചവട സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ കാറ്റില്‍ പറന്നു പോയി.
Next Story

RELATED STORIES

Share it