വാണിഭത്തിലേക്ക് നയിച്ചത് സിനിമ വരുത്തിവച്ച കടബാധ്യതയെന്ന് രശ്മി

തിരുവനന്തപുരം: രാഹുല്‍ പശുപാലന്‍ സംവിധാനം ചെയ്യാനിരുന്ന പ്ലിങ് എന്ന സിനിമ വരുത്തിവച്ച ബാധ്യത തീര്‍ക്കാനാണ് തങ്ങള്‍ പെണ്‍വാണിഭത്തിന് ഇറങ്ങിയതെന്ന് രശ്മി ആര്‍ നായര്‍ പോലിസിനു മൊഴി നല്‍കി. ചുംബനസമരവും അതിനു മാധ്യമങ്ങള്‍ കൊടുത്ത പ്രാധാന്യവുമാണ് പശുപാലനും ഭാര്യക്കും സെലിബ്രിറ്റി ഇമേജ് നല്‍കിയത്. പോലിസ് വാഹനത്തി ല്‍വച്ച് രാഹുലും രശ്മിയും ചുംബിക്കുന്ന ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും ഇടംപിടിച്ചു. തുടര്‍ന്നാണ് രാഹുല്‍ പശുപാലന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന വിവരം പുറത്തറിയിക്കുന്നത്. കഥയും തിരക്കഥയും ഭാര്യ രശ്മിയുടെതും. പ്ലിങ് എന്നു പേരിട്ട സിനിമയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഇവര്‍ തുടങ്ങിയിരുന്നു. കിസ് ഓഫ് ലൗ സമരവും 2016ലെ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുമാണ് പശുപാലന്‍ തന്റെ ചിത്രത്തില്‍ വിഷയമാക്കാനിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതുമാണ്. അതിനിടയിലാണ് പെണ്‍വാണിഭക്കേസില്‍ പോലിസ് പിടിയിലാവുന്നത്.
അതേസമയം, നെടുമ്പാശ്ശേരിയില്‍ പോലിസ് സംഘത്തെ വാഹനമിടിച്ചശേഷം രക്ഷപ്പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തില്‍ തിരുവനന്തപുരം സ്വദേശിനിയായ ഒരു മോഡലുമുണ്ടായിരുന്നതായി പോലിസിനു വിവരം ലഭിച്ചു. മുബീന, വന്ദന എന്നീ സ്ത്രീകളാണ് നെടുമ്പാശ്ശേരിയില്‍വച്ച് പോലിസിനെ വെട്ടിച്ചുകടന്നത്. ഇവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍കൂടി ഉണ്ടായിരുന്നതായി സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. യുവതികളുമായെത്തിയ കാര്‍ പോലിസ് പരിശോധിക്കാന്‍ ശ്രമിച്ചതോടെ ക്രൈം സ്‌ക്വാഡ് എസ്‌ഐ കെ പി ചാക്കപ്പന്‍, സിവില്‍ പോലിസ് ഓഫിസര്‍ വി സൂരജ് എന്നിവരെ ഇടിച്ചിട്ട് അതിവേഗം ഓടിച്ചുപോവുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.
Next Story

RELATED STORIES

Share it