Second edit

വാണിജ്യയുദ്ധങ്ങള്‍

വാണിജ്യയുദ്ധങ്ങള്‍ നയിക്കാന്‍ എളുപ്പമാണ്; വിജയിക്കാനും- കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ നടത്തിയ നയപ്രഖ്യാപനമാണിത്. അമേരിക്കയുമായി വാണിജ്യ ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങളില്‍ നേട്ടം കൈവരിക്കുന്നവരെ വലിയ ചുങ്കം ചുമത്തി തോല്‍പിക്കുക എളുപ്പമുള്ള പണിയാണെന്നാണ് പ്രസിഡന്റ് പറഞ്ഞത്.
അമേരിക്കയ്ക്ക് മറ്റു രാജ്യങ്ങളുമായുള്ള വാണിജ്യ ഇടപാടുകളില്‍ നഷ്ടമാണെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ, അതു നഷ്ടമല്ല, അമേരിക്കക്കാര്‍ പുറത്തുനിന്നു വാങ്ങിയ സാധനങ്ങളുടെ വിലയാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഉപഭോഗം കുറച്ചാല്‍ ചെലവു കുറയ്ക്കാം.
പക്ഷേ, അമേരിക്കക്കാര്‍ ഉപഭോഗം കുറയ്ക്കാന്‍ തയ്യാറല്ല. പകരം തങ്ങളുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വന്‍ ചുങ്കം ചുമത്തുമെന്നാണ് പ്രസിഡന്റ് പറയുന്നത്. ഉരുക്കും അലുമിനിയവുമാണ് ഇങ്ങനെ വന്‍ ചുങ്കം നേരിടാന്‍ പോകുന്ന രണ്ട് ഇറക്കുമതി ഇനങ്ങള്‍.
അമേരിക്കന്‍ വ്യവസായങ്ങളാണ് ഈ ഇനങ്ങള്‍ ഉപയോഗിക്കുന്നത്. കാറുകളും വിമാനങ്ങളും മറ്റും നിര്‍മിക്കുന്നതിന് അത്യാവശ്യമായ ഘടകങ്ങള്‍. ചുങ്കം ചുമത്തുന്നതോടെ അത്തരം ഉല്‍പന്നങ്ങളുടെ വില കൂടും. അതോടെ അമേരിക്കന്‍ ചരക്കുകളുടെ അന്താരാഷ്ട്ര വിലയും വര്‍ധിക്കും. മറ്റു രാജ്യങ്ങളും ചുങ്കം വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുന്നതോടെ ആഗോള വാണിജ്യയുദ്ധമാവും. യുദ്ധത്തിന്റെ ഫലം ആഗോള സാമ്പത്തിക തകര്‍ച്ച മാത്രമായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Next Story

RELATED STORIES

Share it