വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് സസ്പെന്ഷന്
BY fousiya sidheek11 May 2017 2:52 AM GMT
fousiya sidheek11 May 2017 2:52 AM GMT
തിരുവനന്തപുരം: വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്തെ ഫഌറ്റ് നിര്‍മാതാക്കളായ ഹീര കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് അനധികൃതമായി നികുതിയിളവ് നല്‍കിയതിനാണ് സസ്പെന്ഷന്. തിരുവനന്തപുരം സ്പെഷ്യല്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീബിന്ദു, കൊല്ലം സ്പെഷ്യല്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് കമ്മീഷണര്‍ സി ശശികുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സബ് കോണ്‍ട്രാക്ട് ചെയ്ത നിര്‍മാണപ്രവൃത്തികള്‍ക്ക് നികുതി അടച്ചതായി തെറ്റായി സാക്ഷ്യപ്പെടുത്തുകയും ഒറിജിനല്‍ കരാറുകാരന്റെ നികുതിയില്‍ കുറവു നല്‍കുകയും ചെയ്തതിനാണ് നടപടി. ധനമന്ത്രിയുടെ നിര്‍ദേശാനുസരണം നികുതി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. സമാന സ്വഭാവത്തില്‍ അനധികൃത നികുതിയിളവ് നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ നികുതി വകുപ്പ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT