Flash News

വാട്‌സ് ആപ് ഹര്‍ത്താല്‍; ആര്‍എസ്എസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി

വാട്‌സ് ആപ് ഹര്‍ത്താല്‍; ആര്‍എസ്എസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി
X
തിരുവനന്തപുരം: വാട്‌സ് ആപ് ഹര്‍ത്താലില്‍ ആര്‍എസ്എസ്സിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി.പ്രതികളുടെ ബന്ധം മനസിലായിട്ടുണ്ട്. വരും നാളുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.നിയമപരമായ നടപടിയാണ് ലക്ഷ്യം.  ആഹ്വാനം ചെയ്തത് ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.ജനം ജാഗ്രത പാലിക്കേണ്ട സമയമാണിത്. ഹര്‍ത്താല്‍ നടത്തിയതുമായി ബന്ധപ്പെട്ട്  1595പേരെ അറസ്റ്റു ചെയ്തു. 385 ക്രിമിനല്‍ കേസുകള്‍  രജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



അതേസമയം, 12 ദിവസത്തെ നിയമസഭാ സമ്മേളനത്തിനാണ് ഇന്ന് തുടക്കമായത്. 21ന് സമാപിക്കും. കാലാവധി പൂര്‍ത്തിയാവുന്ന 17 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മാണ ബില്ലുകള്‍ ഈ കാലയളവില്‍ അവതരിപ്പിക്കും. ആദ്യത്തെ രണ്ടു ദിവസം ആറു ബില്ലുകള്‍ പരിഗണനയ്ക്കു വരും. കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ല്, കേരള പഞ്ചായത്ത്‌രാജ് (ഭേദഗതി) ബില്ല്, കേരള മുനിസിപ്പാലിറ്റി രണ്ടാം (ഭേദഗതി) ബില്ല് എന്നിവ നാലിനും ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ (ഭേദഗതി) ബില്ല്, കേരള സര്‍വകലാശാലാ (ഭേദഗതി) ബില്ല്, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലാ (സെനറ്റിന്റെയും സിന്‍ഡിക്കേറ്റിന്റെയും താല്‍ക്കാലിക ബദല്‍ ക്രമീകരണം) ബില്ല് എന്നിവ അഞ്ചിനും സഭ ചര്‍ച്ച ചെയ്യും. ബാക്കി ബില്ലുകള്‍ പിഎസിയുടെ തീരുമാനമനുസരിച്ചായിരിക്കും അവതരിപ്പിക്കുക. ഇതിനു പുറമെ പ്രസിദ്ധീകരിച്ചതും അവതരിപ്പിക്കാത്തതുമായ 17 ബില്ലുകളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പ്രസിദ്ധീകരിക്കാന്‍ 19 ബില്ലുകള്‍ ബാക്കിയുണ്ട്. ഭരണ-പ്രതിപക്ഷ കക്ഷികള്‍ സഹകരിക്കുകയാണെങ്കില്‍ സമ്മേളന കാലാവധി ദീര്‍ഘിപ്പിക്കാനും സാധ്യതയുണ്ട്. റമദാന്‍ പ്രമാണിച്ച് 14, 15 തിയ്യതികളില്‍ സഭ ചേരില്ല. 13ന് ബജറ്റ് ഉപധനാഭ്യര്‍ഥനകളുടെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. നിയമനിര്‍മാണത്തിനായി മാറ്റിവച്ച മറ്റു ദിവസങ്ങളില്‍ കാര്യോപദേശക സമിതി തീരുമാനിക്കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ബില്ലുകള്‍ സഭ പരിഗണിക്കും.
Next Story

RELATED STORIES

Share it