വാട്‌സ് ആപ്പ് ഹര്‍ത്താല്‍: തെളിവെടുത്തു

എടക്കര: കഠ്‌വ പീഡനക്കൊലക്കേസ് പ്രതിഷേധത്തിനായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ വഴിക്കടവ് പോലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തി.
വോയ്‌സ് ഓഫ് ട്രൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ്  ഗ്രൂപ്പുകളുടെ അഡ്മിന്‍മാരായ ഗോകുല്‍ ശേഖര്‍, അമര്‍നാഥ് ബൈജു, സുധീഷ്, സിറില്‍, അഖില്‍ എന്നിവരെയാണു വഴിക്കടവ് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഹര്‍ത്താല്‍ കേസുകളില്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത ബഹുഭൂരിപക്ഷം കേസുകളിലും ഇവരെ പ്രതിചേര്‍ത്തിട്ടുണ്ട്. വഴിക്കടവില്‍ നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ മരുതയില്‍ ഇന്ത്യന്‍ ദേശീയപതാക ദുരുപയോഗം ചെയ്ത കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. 18 പേര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മറ്റു മൂന്നു കേസിലുള്‍പ്പെടെ 25 പേരെ അറസ്റ്റ് ചെയ്യുകയും അവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്ത കേസില്‍ അഞ്ചു യുവാക്കളായ പ്രതികളും കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയാണ്.
കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെല്ലാം സംഘപരിവാര അനുഭാവികളും തീവ്രഹിന്ദുത്വ പ്രവര്‍ത്തകരുമാണെന്നു പോലിസ് അറിയിച്ചു. പ്രതികളെ തിരികെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it