വാട്‌സ് ആപ്പ് പോസ്റ്റിനെ ചൊല്ലി സംഘര്‍ഷം; യുവാവ് കൊല്ലപ്പെട്ടു

ഔറംഗബാദ്: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചില അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നു റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ 20 അംഗ സംഘം കൊലപ്പെടുത്തി. മോയിന്‍ മെഹബൂബ് പത്താന്‍ (35) ആണു കൊല്ലപ്പെട്ടത്. ഔറംഗബാദിലെ ഹര്‍സുല്‍ മേഖലയില്‍ ഞായറാഴ്ച രാത്രിയാണു സംഭവം. കത്തിയും വടിവാളുമുപയോഗിച്ച് പത്താനെ സംഘം ആക്രമിച്ചതെന്നു പോലിസ് പറഞ്ഞു. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചത്.
എതിര്‍ ഗ്രൂപ്പിലെ ആളുകളുമായി പത്താന്‍ കലഹത്തിലായിരുന്നു. ഞായറാഴ്ച വൈകീട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എതിരാളികളെ വെല്ലുവിളിച്ച് പത്താന്‍ സന്ദേശമയച്ചു. ഇതേത്തുടര്‍ന്ന് 20 പേരടങ്ങിയ സംഘം ആയുധങ്ങളുമായി എത്തി പത്താനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പത്താനെ രക്ഷിക്കാന്‍ മരുമകന്‍ ഇര്‍ഫാന്‍ ശെയ്ഖ് റഹീം ശ്രമിച്ചുവെങ്കിലും വിഫലമായി. ആക്രമണത്തില്‍ റഹീമിന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പത്താനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട ആറു പേരെ പോലിസ് പിടികൂടി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഔറംഗബാദ്: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ചില അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നു റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ 20 അംഗ സംഘം കൊലപ്പെടുത്തി. മോയിന്‍ മെഹബൂബ് പത്താന്‍ (35) ആണു കൊല്ലപ്പെട്ടത്. ഔറംഗബാദിലെ ഹര്‍സുല്‍ മേഖലയില്‍ ഞായറാഴ്ച രാത്രിയാണു സംഭവം. കത്തിയും വടിവാളുമുപയോഗിച്ച് പത്താനെ സംഘം ആക്രമിച്ചതെന്നു പോലിസ് പറഞ്ഞു. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചത്.
എതിര്‍ ഗ്രൂപ്പിലെ ആളുകളുമായി പത്താന്‍ കലഹത്തിലായിരുന്നു. ഞായറാഴ്ച വൈകീട്ട് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എതിരാളികളെ വെല്ലുവിളിച്ച് പത്താന്‍ സന്ദേശമയച്ചു. ഇതേത്തുടര്‍ന്ന് 20 പേരടങ്ങിയ സംഘം ആയുധങ്ങളുമായി എത്തി പത്താനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. പത്താനെ രക്ഷിക്കാന്‍ മരുമകന്‍ ഇര്‍ഫാന്‍ ശെയ്ഖ് റഹീം ശ്രമിച്ചുവെങ്കിലും വിഫലമായി. ആക്രമണത്തില്‍ റഹീമിന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പത്താനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട ആറു പേരെ പോലിസ് പിടികൂടി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട

Next Story

RELATED STORIES

Share it