Flash News

വാട്‌സ് ആപ്പിനും വൈബറിനും നിരോധനമേര്‍പ്പെടുത്താന്‍ ഹര്‍ജി

വാട്‌സ് ആപ്പിനും വൈബറിനും നിരോധനമേര്‍പ്പെടുത്താന്‍ ഹര്‍ജി
X
whatsapp

ന്യൂഡല്‍ഹി: വാട്‌സ് ആപ്പും വൈബറും നിരോധിക്കാന്‍ വിവരാവകാശ പ്രവര്‍ത്തകന്റെ ഹര്‍ജി. ഹരിയാന ആസ്ഥാനമാക്കിയ വിവരാവകാശ പ്രവര്‍ത്തകന്‍ സുധീര്‍ യാദവാണ് പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. വാട്‌സ് ആപ്പ്, വൈബര്‍ പോലുള്ള നവമാധ്യമങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
വ്യക്തികളുടെ സന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനികളുടെ കൈവശംപോലും ഇല്ലാത്തത് വലിയ പോരായ്മയാണെന്നും ഈ ഒരു സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പോലും നല്‍കാന്‍ കമ്പനികള്‍ക്ക് സാധിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
വാട്‌സ് ആപ്പ്, വൈബര്‍ എന്നിവ മാത്രമല്ല, ടെലഗ്രാം,ഹൈക്ക്,സിഗ്നല്‍ തുടങ്ങിയ നവമാധ്യമങ്ങളും രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതായി യാദവ് ഹര്‍ജിയില്‍ ആരോപിച്ചു. ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും.
Next Story

RELATED STORIES

Share it