Flash News

വാട്‌സ്ആപ് വഴി കുഞ്ഞുങ്ങളെ വില്‍ക്കാന്‍ ശ്രമം;നാല് പേര്‍ പിടിയില്‍

വാട്‌സ്ആപ് വഴി കുഞ്ഞുങ്ങളെ വില്‍ക്കാന്‍ ശ്രമം;നാല് പേര്‍ പിടിയില്‍
X


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുഞ്ഞുങ്ങളെ തട്ടികൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍. സ്ത്രീകളടക്കം നാല് പേരാണ് പോലീസ് പിടിയിലായത്. രാധ(40),സോണിയ(24),സരോജ്(34),ജാന്‍ മുഹമ്മദ് (40) എന്നിവരാണ് പിടിയിലായത്. രണ്ട് വയസ് പ്രായമുള്ള കുഞ്ഞുങ്ങളുടെ ഫോട്ടോ സഹിതം വാട്‌സ്ആപില്‍ വില്‍പ്പനക്ക് വക്കുകയായിരുന്നു.1.8 ലക്ഷം രൂപക്കാണ് ഇവര്‍ കുഞ്ഞുങ്ങളെ വില്‍പ്പനക്ക് വച്ച് പരസ്യം നല്‍കിയതെന്ന് പോലീസ് പറഞ്ഞു.ദത്തെടുക്കല്‍, വാടക ഗര്‍ഭപാത്രം നല്‍കല്‍ റാക്കറ്റിന്റെ ഭാഗമാണ് ഈ സ്ത്രീകളെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മാതാപിതാക്കള്‍ നമസ്‌കാരത്തിനായി പളളിയില്‍ പോയ സമയത്താണ് കുട്ടികളെ തട്ടികൊണ്ടുപോയതെന്ന് പ്രതികള്‍ പറഞ്ഞതായി പോലസ് പറഞ്ഞു. കുട്ടികളെ ആറു സ്ഥലങ്ങളില്‍ കൊണ്ടുപോയിരുന്നു. പിന്നീടാണ് ഡല്‍ഹിയിലെത്തിച്ചത്. കൂടുതല്‍ പണത്തിന് വില്‍ക്കണമെന്നായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. കുട്ടികളെ വിറ്റുകിട്ടുന്നതില്‍ പങ്ക് നല്‍കാമെന്ന് പറഞ്ഞ് കൂടുതല്‍ പേരെ സംഘത്തില്‍ ചേര്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.വാട്‌സാപ്പിലൂടെ ചിത്രം പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ചിത്രം വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചതിനു പിന്നാലെ പിടിക്കപ്പെടുമെന്ന ഭയത്തില്‍ തട്ടിക്കൊണ്ടുപോയവരില്‍ ഒരാള്‍ കുട്ടിയെ രഘുബീര്‍ നഗറിലുള്ള ക്ഷേത്രത്തില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it