Flash News

വാട്‌സ്ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി

വാട്‌സ്ആപ് നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതി
X
whatsapp.

[related] ന്യൂഡല്‍ഹി:  വാട്‌സ്ആപ്, വൈബര്‍ തുടങ്ങിയ മെസേജിംഗ് ആപ്പുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. പരാതിക്കാര്‍ക്ക് തര്‍ക്ക പരിഹാര ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.
ഹരിയാന സ്വദേശിയായ വിവരാവകാശപ്രവര്‍ത്തകന്‍ സുധീര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. വാട്‌സ്ആപ് അടക്കമുള്ള ആപ്പുകള്‍ രാജ്യസുരക്ഷയ്ക്ക ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
Next Story

RELATED STORIES

Share it