Flash News

വാട്‌സ്ആപ്പ് വഴി ത്വലാഖ് : പ്രഫസര്‍ക്ക് എതിരേ കേസ്



അലിഗഡ്: വാട്‌സ്ആപ്പ് വഴി പ്രഫസര്‍ ഭാര്യയെ ത്വലാഖ് ചൊല്ലിയതായി പരാതി. അലിഗഡ് മുസ്‌ലിം സര്‍വകലാശാലാ പ്രഫസര്‍ക്കെതിരേയാണു ഭാര്യ പോലിസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്നും വീട്ടില്‍ക്കയറാന്‍ അനുവദിക്കുന്നില്ലെന്നും പരാതിയിലുണ്ട്. പ്രശ്‌നം പരിഹരിക്കാനാണു പ്രഫസറുടെ ഭാര്യ പോലിസിനെ സമീപിച്ചതെന്ന് എസ്എസ്പി രാജേഷ് പാണ്ഡെ അറിയിച്ചു. പ്രശ്‌ന പരിഹാരം സംബന്ധിച്ച് പോലിസ് പ്രഫസറെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.ഭാര്യയെ പീഡിപ്പിച്ചതിനു പ്രഫസര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. എന്നാല്‍ നിശ്ചിതമായ സമയം കഴിഞ്ഞതിനു ശേഷമാണ് ഭാര്യക്ക് രണ്ടു നോട്ടീസുകള്‍ അയച്ചതെന്നും അവസാനത്തെ നോട്ടീസ് തയ്യാറായി വരുന്നതായും പ്രഫസര്‍ പറഞ്ഞു.അതേസമയം, മുത്ത്വലാഖ് സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ ലംഘനമാണ് നടപടിയെന്ന് ആരോപിച്ച് ഭാര്യ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.
Next Story

RELATED STORIES

Share it