വാട്സ്ആപ്പില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം
BY kasim kzm21 July 2018 3:45 AM GMT
kasim kzm21 July 2018 3:45 AM GMT
ന്യൂഡല്‍ഹി: വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ വാട്സ്ആപ്പ് ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വാട്സ്ആപ്പിന്റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഒരേസമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. മറ്റുള്ളവരുമായി പങ്കുവയ്ക്കാവുന്ന ടെക്സ്റ്റ് മെസേജുകള്‍, വീഡിയോ, ഫോട്ടോ എന്നിവ ഫോര്‍വേഡ് ചെയ്യാവുന്ന എണ്ണം പരിമിതപ്പെടുത്താനാണു തീരുമാനം. ഇന്ത്യയില്‍ അഞ്ച് ഫോര്വേഡുകളായാണ് ഇതു ചുരുക്കുന്നത്. അതോടെ ഒരു അക്കൗണ്ടില്‍ നിന്ന് വെറും അഞ്ചുതവണ മാത്രമാണ് ഒരു സന്ദേശം ഫോര്‍വേഡ് ചെയ്യാനാവുക.
ഇന്നലെ മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കുമെന്ന് വാട്സ്ആപ്പ് ബ്ലോഗിലൂടെ വ്യക്തമാക്കി. ഫോര്‍വേഡ് മെസേജുകളില്‍ ഫോര്‍വേഡഡ് എന്ന് എഴുതുന്ന രീതി വാട്്സ്ആപ്പ് ആവിഷ്കരിച്ചു കഴിഞ്ഞിട്ടുണ്ട്. സന്ദേശം സ്വന്തമായി ഉണ്ടാക്കിയതല്ല, മറിച്ച് എവിടെ നിന്നോ കിട്ടിയത് ഫോര്‍വേഡ് ചെയ്തതാണ് എന്ന് തിരിച്ചറിയുന്നതിനുവേണ്ടിയാണിത്.
ഉപയോക്താക്കള്‍ ഏറ്റവും കൂടുതലായി സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കുന്ന വിപണിയാണ് ഇന്ത്യ. വാട്സ്ആപ്പില്‍ പ്രചരിച്ച സന്ദേശങ്ങളുടെ പേരില്‍ നിരവധി ആള്‍ക്കൂട്ട ആക്രമങ്ങളും കൊലപാതകങ്ങളും നടന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വാട്്സ്ആപ്പ് നിര്‍ബന്ധിതമായിരിക്കുന്നത്.
രാജ്യത്തു നടന്ന സംഭവങ്ങള്‍ തങ്ങളെ ഞെട്ടിച്ചെന്നും തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും അയച്ച കത്തില്‍ വാട്്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. സംശയാസ്പദമായ ലിങ്കുകള്‍ കണ്ടെത്തുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പു നല്കുന്ന സംവിധാനവും വാട്്സ്ആപ്പ് തയ്യാറാക്കുന്നുണ്ട്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT