വാട്‌സന് പൊന്നുവില; നേഗി രണ്ടാമത്, സഞ്ജുവിന് 4.20 കോടി

ബംഗളൂരു: ഐപിഎല്ലിന്റെ താരലേലത്തില്‍ ആസ്‌ത്രേലിയയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷെയ് ന്‍ വാട്‌സനു പൊന്നുവില. 9.5 കോടി രൂപ വാരിയെറിഞ്ഞ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സാണ് വാട്‌സനെ തങ്ങളുടെ കൂടാരത്തിലെത്തിച്ചു. കേവലം രണ്ടു കോടി മാത്രമായിരുന്നു വാട്‌സന്റെ അടിസ്ഥാനവില. എന്നാല്‍ താരത്തിനായി ഫ്രാഞ്ചൈസികള്‍ തമ്മിലുള്ള പോര് മുറുകിയതോടെ വില കുത്തനെ ഉയരുകയായിരുന്നു. 2008ലെ ക ന്നി ഐപിഎല്‍ ലേലത്തിനു ശേഷം ആദ്യമായാണ് വാട്‌സന്‍ ലേലത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടു തവണ ഐപിഎല്ലില്‍ പ്ലെ യര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പട്ട താരം കഴിഞ്ഞ സീസണ്‍ വരെ രാജസ്ഥാന്‍ റോയല്‍സിലായിരുന്നു.
ലേലത്തില്‍ ഏറ്റവുമധികം വില ലഭിച്ച രണ്ടാമത്തെ താരം ഇന്ത്യയുടെ പുതുമുഖ ഓള്‍റൗണ്ടര്‍ പവന്‍ നേഗിക്കാണ്. 8.5 കോടിക്ക് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരത്തെ സ്വന്തമാക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളിലെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനും നേഗിയാണ്. മാര്‍ച്ചി ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി ലോകകപ്പിനുള്ള ടീമിലേക്ക് താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ അടുത്ത സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹിക്കായി പാഡണിയും. 4.20 കോടിക്കാണ് സഞ്ജു ഡല്‍ഹിയിലെത്തുന്നത്. കഴിഞ്ഞ സീസണ്‍ വരെ സഞ്ജു രാജസ്ഥാന്‍ റോയ ല്‍സിനൊപ്പമായിരുന്നു.
കഴിഞ്ഞ സീസണിലെ ലേലത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനായിരുന്ന ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന് ഇത്തവണ ഏഴു കോടിയേ ലഭിച്ചുള്ളൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് യുവിയെ വാങ്ങിയത്. കഴിഞ്ഞ തവണ 16 കോടിയായിരുന്നു യുവിയുടെ മൂല്യം.
പ്രധാന കൈമാറ്റങ്ങള്‍
കെവിന്‍ പീറ്റേഴ്‌സന്‍- 3.5 കോടി- റൈസിങ് പൂനെ ജയന്റ്‌സ്
ഡ്വയ്ന്‍ സ്മിത്ത് (2.3 കോടി)-
ഗുജറാത്ത് ലയണ്‍സ്
ഇശാന്ത് ശര്‍മ (3.8 കോടി)-
റൈസിങ് പൂനെ ജയന്റ്‌സ്
ആശിഷ് നെഹ്‌റ (5.5 കോടി)- സ ണ്‍റൈസേഴ്‌സ്
ഡെയ്ല്‍ സ്‌റ്റെയ്ന്‍ (2.3 കോടി) - ഗുജറാത്ത്
ഇര്‍ഫാന്‍ പഠാന്‍ (1 കോടി)- പൂനെ
ദിനേഷ് കാര്‍ത്തിക് (2.3 കോടി) - ഗുജറാത്ത്
മിച്ചെല്‍ മാര്‍ഷ് (4.8 കോടി)- പൂനെ
മോഹിത് ശര്‍മ (6.5 കോടി)- പഞ്ചാബ്
സോത്തി (2.5 കോടി)- മുംബൈ
മുസ്തഫിസുര്‍ റഹ്മാന്‍ (1.4 കോടി) -ഹൈദരാബാദ്
ബരീന്ദര്‍ സ്രാന്‍ (1.2 കോടി) -ഹൈദരാബാദ്
സചിന്‍ ബേബി (10 ലക്ഷം)- ബാഗ്ലൂര്‍
കരുണ്‍ നായര്‍ (4 കോടി)- ഡല്‍ഹി.
Next Story

RELATED STORIES

Share it