kannur local

വാട്ടര്‍ സ്‌പോട്‌സ് അക്കാദമി ജൂണില്‍ പ്രവര്‍ത്തമാരംഭിക്കും

പയ്യന്നൂര്‍: കുന്നരു കുറുങ്കടവില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് അക്കാദമി ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വാട്ടര്‍ സ്‌പോര്‍ട്‌സ് പരിശീലനത്തിന്റെ ഉദ്ഘാടനം കുറുങ്കടവിലെ ശ്രീറാം റിവര്‍വ്യൂവില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ ഉപകരണങ്ങളും അടുത്ത സാമ്പത്തികവര്‍ഷം തരപ്പെടുത്തും.
വാട്ടര്‍ സ്‌പോര്‍ട്‌സ് അക്കാദമിക്കായി 10 ലക്ഷം രൂപയുടെ പദ്ധതികളാണ് പ്രാരംഭഘട്ടത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍നിന്ന് മികവുറ്റ കായികപ്രതിഭകളെ വാര്‍ത്തെടുക്കുകയാണ് വാട്ടര്‍ സ്‌പോര്‍ട്‌സ് അക്കാദമി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്്് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ കെ വിനീഷ് പറഞ്ഞു. കയാക്കിംങ് ആന്റ കനോയിങ് അസോസിയേഷന്റെ 6 ഡ്രാഗണ്‍ ബോട്ടുകളും കയാക്കിങിനായി ഡിടിപിസി നല്‍കിയ 4 ബോട്ടുകളും ഇവിടെയുണ്ട്്. നീന്തലറിയാവുന്ന 15നും 30നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്്്. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം വി ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈശ്വരി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍ അജിത, ജില്ലാ പഞ്ചായത്തംഗം പി പി ഷാജിര്‍, പരിശീലകന്‍ ബേബി ചാക്കോ സംസാരിച്ചു.
Next Story

RELATED STORIES

Share it