വാട്ടര്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം 2019 ല്‍
BY fousiya sidheek12 May 2017 3:20 AM GMT
fousiya sidheek12 May 2017 3:20 AM GMT
തിരുവനന്തപുരം: കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം 2019ല്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് ഹൈബി ഈഡന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പദ്ധതിക്കു വായ്പ നല്‍കുന്ന ജര്‍മനിയിലെ കെഎഫ്ഡബ്ല്യൂ ഡെവലപ്‌മെന്റ് ബാങ്ക് അധികൃതര്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി സന്തുഷ്ടി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ജനറല്‍ കണ്‍സള്‍ട്ടന്റിന്റെ നിയമനം അവസാനഘട്ടത്തിലാണ്. ജനറല്‍ കണ്‍സള്‍ട്ടന്റിനെ നിയമിച്ചാല്‍ 20 മാസത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാവും. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പാരിസ്ഥിതിക അനുമതിക്കുള്ള ശ്രമം നടക്കുകയാണ്. ഒന്നാംഘട്ടം പൂര്‍ത്തിയായാല്‍ വികസനത്തെ ക്കുറിച്ച് ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT