Alappuzha local

വാട്ടര്‍ ടാങ്കില്‍ കയറിയ തൊഴിലാളികളെ കടന്നല്‍കൂട്ടം ആക്രമിച്ചു



അരൂര്‍: വാട്ടര്‍ ടാങ്കില്‍ കയറിയ രണ്ട് തൊഴിലാളികളെ കടന്നല്‍ ആക്രമിച്ചു. പള്ളിത്തോട് സ്വദേശി ഷിനോജ് (26), അരൂക്കുറ്റി സ്വദേശി ഷിജി(48) എന്നിവര്‍ക്കാണ്  കുത്തേറ്റത്. ഇവരെ തുറവൂര്‍ തുലൂക്ക് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാതക്ക് അരുകില്‍ അരൂര്‍ പഞ്ചായത്തിനടുത്തുള്ള ജപ്പാന്‍ കുടിവെള്ള ടാങ്കില്‍ വ്യാഴാഴ്ച വൈകിട്ട്  മൂന്ന് മണിക്കായിരുന്നു സംഭവം.  കുടിവെള്ള സംഭരണി നിറയുന്നത് താമസിച്ചതിനാല്‍ പൊതുജനങ്ങളുടെ ആവശ്യത്തേതുടര്‍ന്നാണ് രണ്ട് തൊഴിലാളികള്‍ കുടിവെള്ള സംഭരണിയുടെ മുകളില്‍ കയറിയത്. കടന്നല്‍ കൂട് ചവിട്ടുപടിയുടെ അടിയിലായിരുന്നതിനാല്‍ മുകളില്‍ കയറിയ തൊഴിലാളികളുടെ ശ്രദ്ധിയില്‍പ്പെട്ടില്ല. കൂടിന്റെ മുകളിലുള്ള ചവിട്ടുപടിയില്‍ കയറിയപ്പോള്‍ കൂടിരുന്ന ഭാഗം ഇളകിയതിനെ തുടര്‍ന്ന് കടന്നല്‍ കുട്ടമായി ആക്രമിക്കുകയായിരുന്നു. ആദ്യം കയറിയ പള്ളിത്തേട് സ്വദേശി ഷിനോജ് കൂടിനുമുളിലുള്ള ചവിട്ടുപടി കയറി കഴിഞ്ഞതിനാല്‍ കടന്നലിന്റെ ആക്രമണം തുടങ്ങിയപ്പോേഴക്കും സംഭരണിയുടെ  മറുവശത്ത് എത്തിയതിനാല്‍ കടന്നലുകളുടെ കടുത്ത ആക്രമണം ഉണ്ടായില്ല. എന്നാല്‍ പിന്നിലൂടെ വരുകയായിരുന്ന ഷിജിയെ കടന്നലുകള്‍ കൂട്ടത്തോടെ ആക്രമിച്ചു. ആക്രമണത്തേതുടര്‍ന്ന്  പെട്ടെന്ന് പടികള്‍ ഇറങ്ങിയ ഇയാള്‍ അടുത്തുള്ള പഞ്ചായത്ത് ഓഫിസില്‍ അഭയംപ്രാപിച്ചു. രണ്ട് ആബുലന്‍സ്  ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവര്‍മാര്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് അംഗം മോളിജെസ്റ്റിന്‍ തന്റെ സ്‌ക്കൂട്ടറില്‍ ഇരുത്തി അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ ചികില്‍സക്കായി അവര്‍  തുറവൂര്‍ താലുക്ക് ആശുപത്രിയില്‍ എത്തിച്ചു. ് ശേഷം ചേര്‍ത്തലയില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴസ് സേനയാണ് പുതപ്പില്‍ മൂടി ഷിനോജിനെ ചവിട്ടുപടിയിലൂടെ താഴെ ഇറക്കിയത്. ഇയാളെ വൈദ്യ പരിശേധനക്കായി തുറവൂര്‍ തുലൂക്ക് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it