Kottayam Local

വാട്ടര്‍ടാങ്ക് അപകടാവസ്ഥയില്‍



വൈക്കം: കുലശേഖരമംഗലം ടോള്‍ ജങ്ഷനു സമീപത്തെ പ്രവര്‍ത്തനരഹിതമായ വാട്ടര്‍ ടാങ്ക് അപകടാവസ്ഥയില്‍. ടാങ്ക് പൊളിച്ചുനീക്കണമെന്ന ആഴശ്യം ശക്തമായി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പണി കഴിപ്പിച്ച ടാങ്ക് ഇപ്പോള്‍ പൊട്ടിപ്പൊളിഞ്ഞ് കമ്പികള്‍ എല്ലാം ദ്രവിച്ച് നിലംപതിക്കാറായ അവസ്ഥയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ടാങ്കിനു സമീപം ബസ് സ്റ്റോപ്പ്, ഓട്ടോ സ്റ്റാന്‍ഡ് എന്നിവ കൂടാതെ തൊട്ടടുത്തു തന്നെ നിരവധി വീടുകളുമുണ്ട്. വൈക്കം വാട്ടര്‍ അതോറിട്ടിയുടെ കീഴിലുള്ള ഏറ്റവും വലിയ ടാങ്കുകളിലൊന്നാണ് ടോള്‍ ജങ്ഷനു സമീപമുള്ളത്. പഴയ ടാങ്ക് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് നിര്‍മിച്ച പുതിയ ടാങ്കിന്റെ പണികള്‍ എല്ലാം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഉടന്‍ പഴയ ടാങ്ക് പൊളിച്ചുമാറ്റി ജനങ്ങളുടെ ആശങ്കയകറ്റണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. സംഭവത്തില്‍ സിപിഐ ടോള്‍ ബ്രാഞ്ച് സമ്മേളനം പ്രതിഷേധിച്ചു. പി എസ് ശ്രീനിവാസന്‍ സ്മാരകത്തില്‍ നടന്ന സമ്മേളനം സിപിഐ മണ്ഡലം സെക്രട്ടേറിയറ്റംഗം അഡ്വ. കെ പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. പി ആര്‍ ശരത്കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടേറിയറ്റംഗം കെ എസ് രത്‌നാകരന്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ എ രവീന്ദ്രന്‍, ബി രാജേന്ദ്രന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി ജി ജയചന്ദ്രന്‍, തപസ്യ പുരുഷോത്തമന്‍, മനു സിദ്ധാര്‍ത്ഥന്‍, കെ എസ് പ്രജീഷ്  സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി അന്‍വറിനെയും അസി. സെക്രട്ടറിയായി എം കെ രഞ്ജിത്തിനെയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it