thrissur local

വാടാനപ്പള്ളിയിലെ പട്ടികജാതി സഹകരണ സംഘം പ്രവര്‍ത്തനരഹിതം

വാടാനപ്പള്ളി: തൃത്തല്ലൂര്‍ ചെട്ടിക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പട്ടിക ജാതി സഹകരണ സംഘം പ്രവര്‍ത്തന രഹിതമെന്നാക്ഷേപം. എല്‍ഡിഎഫ് ഭരിക്കുന്ന സഹകരണ സംഘം പിന്നാക്കജാതി വിഭാഗത്തില്‍പെട്ടവരുടെ സാമുഹിക സാമ്പത്തിക വികസനം തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി മരവിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. വല്ലപ്പോഴും മീറ്റിംഗ് ചേരാന്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കുന്ന സംഘം ഓഫിസ് കെട്ടിടം തകര്‍ന്നു വീഴാറായ നിലയിലാണ്.
പട്ടിക ജാതി വിഭാഗത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയിലെ വളര്‍ച്ച ലക്ഷ്യം വച്ച്  തുടങ്ങിയ സംഘം അധികൃതരുടെ അവഗണനമൂലം നശിച്ചുപൊകുന്നതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. സംഘത്തിന്റെ ഭരണ സമിതി തിരഞ്ഞെടുപ്പ് പോലും പകുതിയിയോളം അംഗങ്ങളെ അറിയിക്കാതെ സിപിഎം അനുഭാവികളായ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയതായും ആരോപണമുണ്ട്. സര്‍ക്കാറില്‍ നിന്നും എല്ലാവിധ ആനുകൂല്യങ്ങളും കൈപ്പറ്റുന്ന സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഓഫിസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ പോലും തയ്യാറാകാത്തത് പട്ടിക വിഭാഗത്തോടുള്ള അവഗണനയാണ്. അതേസമയം, യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൃത്യമായി കൈപറ്റുന്നതായും ആരോപണമുണ്ട്. പട്ടിക ജാതി വിഭാഗത്തില്‍ പെട്ട സൊസൈറ്റി അംഗങ്ങള്‍ക്ക് ന്യായമായും കിട്ടേണ്ട അനുകൂല്യങ്ങള്‍ ഭരണ സമിതിയുടെ അനാസ്ഥ കാരണം നഷ്ടമാകുന്നത്.
സംഘത്തിന്റെ വരുമാന വര്‍ധനയ്ക്കും മറ്റും സര്‍ക്കാര്‍ സഹായത്തോടെ വാങ്ങിയ ലക്ഷ കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ ഇപ്പോള്‍  ഉപയോഗശൂന്യമായ അവസ്ഥയിലാണ്. വാടകയ്ക്ക് നല്‍കുന്നതിനായി വാങ്ങിയ പവര്‍ ഡ്രില്‍, കോണ്‍ഗ്രീറ്റ് കട്ടര്‍ പോലുള്ള വിലപിടിപ്പുള്ള ഉപകരങ്ങള്‍ക്ക് പുറമെ കൊണ്ഗ്രിറ്റ് കട്ട നിര്‍മാണത്തിനുപയോഗിക്കുന്ന ലക്ഷങ്ങള്‍ വിലയുള്ള മെഷീന്‍ അടക്കമുള്ള ഉപകരണങ്ങള്‍  ഉപയോഗശൂന്യമായി തുരുമ്പെടുക്കുകയാണ്.
പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള തൊഴില്‍ സഹായം, കുറഞ്ഞ പലിശ നിരക്കിലുള്ള ലോണ്‍, വിദ്യാഭ്യാസ വായ്പ തുടങ്ങി ഒട്ടനവധി ആനുകൂല്യങ്ങള്‍ സഹകരണ സംഘത്തിലുടെ നല്‍കാമെന്നിരിക്കെ തങ്ങളുടെ താല്‍പര്യത്തിന് മാത്രം ഭരണ സമിതി ഇതെല്ലാം നിശ്ചലമാക്കിയിരിക്കുന്നു എന്നുള്ളതാണ് ജനങ്ങളുടെ പരാതി. സര്‍ക്കാരില്‍ നിന്നും കാലാകാലങ്ങളായി നേടിയെടുക്കുന്ന വിവിധ അവശ്യങ്ങള്‍ക്കുള ഫണ്ട് ഭരണസമിതി വക മാറ്റി ചിലവഴിക്കുകയാണെന്നും വിമര്‍ശനം ഉണ്ട്.
ഒരു വിഭാഗത്തിന്റെ മുഴുവന്‍ സാമ്പത്തിക പുരോഗതിയെയും തുരങ്കം വെക്കുന്ന ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it