Kollam Local

വാടക കുടിശ്ശിക നല്‍കിയില്ല : കൊല്ലംബീച്ചിലെ ഗാന്ധി പാര്‍ക്ക് കോര്‍പറേഷന്‍ അടപ്പിച്ചു



കൊല്ലം: വാടക ഇനത്തില്‍ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് കൊല്ലം ബീച്ചിലെ ഗാന്ധിപാര്‍ക്ക് കോര്‍പറേഷന്‍ അധികൃതര്‍ അടപ്പിച്ചു. ഇരുപത്തിമൂന്ന് ലക്ഷം രൂപയാണ് പാര്‍ക്ക് ഏറ്റെടുത്ത് നടത്തിയിരുന്ന റൂട്ടെക് എന്ന ഏജന്‍സി  കോര്‍പറേഷന് നല്‍കാനുള്ളത്. ആറര വര്‍ഷങ്ങള്‍ക്കുമുമ്പാണ് റൂട്ടെക്കിന് കോര്‍പറേഷന്‍ ബീച്ചില്‍ ഗാന്ധിപാര്‍ക്ക് നടത്തിപ്പിന് കരാര്‍ നല്‍കിയത്.  46000രൂപയാണ് മാസത്തില്‍ കോര്‍പറേഷന് അടയ്‌ക്കേണ്ടത്. ഇതിലാണ് ഏജന്‍സി  വീഴ്ച വരുത്തിയത്. അതേസമയം കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കരാര്‍ ഒഴിയണമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പലതവണ ഏജന്‍സിയോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. പിന്നീട് ഏജന്‍സി കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. തുടര്‍ന്നാണ് ഇന്നലെ കോര്‍പറേഷന്‍ അധികൃതര്‍ പാര്‍ക്ക് പൂട്ടിയത്.
Next Story

RELATED STORIES

Share it