Alappuzha local

വാടക്കല്‍ കടല്‍ തീരത്ത് മണല്‍ക്കടത്ത് വ്യാപകം ; മണല്‍ക്കടത്തിന് പിന്നില്‍ ലഹരിക്കടിപ്പെട്ട സംഘങ്ങള്‍



അമ്പലപ്പുഴ: വാടക്കല്‍ കടല്‍ തീരത്തു നിന്ന് രാത്രി കാലമണല്‍ കടത്ത് വ്യാപകം.ലഹരിക്കടിമകളായ സംഘങ്ങളാണ് പ്രദേശവാസികളെ വെല്ലുവിളിച്ചു കൊണ്ടു മണല്‍ കടത്തുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലകളില്‍ ട്രോളികളിലും, മിനിലോറികളിലുമായാണ് മണല്‍ എത്തിക്കുന്നത്. 1500 രൂപ മുതല്‍ 5000 രൂപ വരെയാണ് വില. വാടക്കല്‍ അറപ്പ പൊഴിപാലം മുതല്‍ വടക്കോട്ട് ഒരു കിലോമീറ്റര്‍ നീളത്തിലാണ് മണല്‍കടത്ത് വ്യാപകമാകുന്നത്. മണലെടുത്ത ഭാഗങ്ങളില്‍ വന്‍ കുഴികളും, ഗര്‍ത്തങ്ങളും രൂപപ്പെട്ടു. തീരസംരക്ഷണത്തിനും, കടലാക്രമണം തടയുന്നതിനും വെച്ചു പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ മണലെടുപ്പിന്റെ ആഘാതത്തില്‍ നിലംപൊത്തി. മത്സ്യതൊഴിലാളികള്‍ക്ക് വള്ളം ഇറക്കുന്നതിനും, മത്സ്യ ബന്ധന ഉപകരണങ്ങള്‍ തീരത്തെത്തിക്കുന്നതിനും കഴിയാത്ത  അവസ്ഥയാണുള്ളത്. അനധികൃത മണല്‍കടത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ സംഘം ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. പോലിസ് നിഷ്‌ക്രിയരാണെനന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it