വാടകയ്‌ക്കെടുത്ത സ്‌കാനിയ സര്‍വീസുകള്‍ നഷ്ടത്തില്‍

തിരുവനന്തപുരം: സ്വന്തം ബസ്സുകളെ ഒഴിവാക്കി കെഎസ്ആര്‍ടിസി വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന സ്‌കാനിയ ബസ്സുകള്‍ വന്‍ നഷ്ടത്തില്‍.
സര്‍വീസ് നടത്തുന്ന അഞ്ചു ബസ്സുകളില്‍ മാത്രം പ്രതിമാസം 12 ലക്ഷം രൂപയാണു നഷ്ടം. ഈ സാഹചര്യത്തില്‍ കരാര്‍ പുതുക്കേണ്ടെന്ന തീരുമാനത്തിലാണു മാനേജ്‌മെന്റ്. സ ര്‍വീസ് തുടങ്ങിയ നവംബര്‍ മുതല്‍ ജനുവരി വരെ 36 ലക്ഷമാണു നഷ്ടം. സ്വകാര്യ ഏജന്‍സിയില്‍ നിന്നു ബസ്സുകള്‍ ഡ്രൈവര്‍ ഉള്‍പ്പെടെയാണു വാടകയ്‌ക്കെടുത്തത്.  കിലോമീറ്ററിന് 27 രൂപയാണു ശരാശരി വാടക.
ഡീസല്‍ ചെലവും കണ്ടക്ടറുടെ ശമ്പളവും ഉള്‍പ്പെടെ കിലോമീറ്ററിന് ശരാശരി ചെലവ് 51 രൂപയാണ്. നിലവില്‍ ശരാശരി വരുമാനം 46 രൂപയാണ്. അഞ്ചു സര്‍വീസുകളില്‍ ബംഗളൂരുവിലേക്കുള്ള ഒരു സര്‍വീസ് മാത്രമാണു ലാഭകരം. പല ബസ്സുകള്‍ക്കും അന്തര്‍ സംസ്ഥാന പെര്‍മിറ്റ് കിട്ടാത്തതിനാല്‍ യാത്രാമധ്യേ യാത്രക്കാരെ വണ്ടി മാറ്റിക്കയറ്റുന്ന സംഭവങ്ങളുമുണ്ട്.
Next Story

RELATED STORIES

Share it