palakkad local

വാടകയ്‌ക്കെടുത്ത അഞ്ചുലക്ഷത്തിന്റെ കാമറയുമായി മുങ്ങിയ പ്രതി പിടിയില്‍

പാലക്കാട്: നഗരത്തിലെ പ്രമുഖസ്റ്റുഡിയോയില്‍ നിന്നും വാടകക്കെടുത്ത കാമറകളുമായി മുങ്ങിയ പ്രതിയെ ടൗണ്‍ നോര്‍ത്ത് പോലിസ് മധുരയില്‍ നിന്നും പിടികൂടി. പൊല്‍പ്പുള്ളി കാങ്ങത്ത് വീട്ടില്‍ കൃഷ്ണപ്രസാദിനെയാണ്(29) ടൗണ്‍ നോര്‍ത്ത് എസ് ഐ ടി സി മുരുകനും സംഘവും പിടികൂടിയത്.
കഴിഞ്ഞ മാസം 24ന് പുതിയ തലമുറ ടിവി ചാനലില്‍ റിപോര്‍ട്ടറാണെന്ന് പരിചയപ്പെട്ടാണ് രണ്ട് വീഡിയോ കാമറകള്‍, ഒരു സ്റ്റില്‍ കാമറ എന്നിവ ദിവസ വാടകക്കെടുത്ത് കൊണ്ട് പോയത്. പിന്നീട് മൂന്ന് ദിവസത്തെ വാടക നല്‍കുകയും അതിന്‌ശേഷം ഫോണ്‍ സിച്ച് ഓഫ് ചെയ്ത് മുങ്ങുകയുമായിരുന്നു.
ടൗണ്‍ നോര്‍ത്ത് പോലിസിന് സ്റ്റുഡിയോ ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞത്. കൃഷ്ണപ്രസാദിനെ ഒരു വര്‍ഷം മുമ്പ് പുതിയ തലമുറൈ ചാനല്‍ പുറത്താക്കിയിരുന്നു.
പിന്നീട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ചാനല്‍ മൈക്കും ഉപയോഗിച്ച പ്രതി സമാന രീതിയില്‍ കോയമ്പത്തൂരിലും തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
കൂടാതെ വിവിധ സ്ഥലങ്ങളില്‍ പ്രതി താമസിച്ച് നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായും കണ്ടെത്തി. മധുരയിലെ ഒരു കടയില്‍ കാമറകള്‍ വിറ്റതായി കണ്ടെത്തി. പ്രതിയെ മധുരയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമാണ് പിടികൂടിയത്. നിരവധി ചാനലുകളുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും മൈക്കുകളും കണ്ടെത്തി.
കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി പിന്നീട് കസ്റ്റഡിയില്‍ വാങ്ങും. ടൗണ്‍ നോര്‍ത്ത് സി ഐ കെ ആര്‍ ബിജു, എസ് ഐ ടി സി മുരുകന്‍, എസ് സി പി ഒ വിശ്വനാഥന്‍, ക്രൈം സക്വാഡ് അംഗങ്ങളായി കെ നന്ദകുമാര്‍, ആര്‍ കിഷോര്‍, കെ അഹമ്മദ് കബീര്‍, ആര്‍ വിനീഷ്, ആര്‍ രാജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it