Pathanamthitta local

വാടകയ്ക്ക് വാഹനങ്ങളെടുത്ത് മറിച്ചുവില്‍ക്കുന്ന വീട്ടമ്മ അറസ്റ്റില്‍

കോഴഞ്ചേരി: വാടകയ്ക്ക് വാഹനങ്ങളെടുത്ത് മറിച്ചുവില്‍പന നടത്തി ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന വീട്ടമ്മയെ പോലിസ് അറസ്റ്റു ചെയ്തു. അയിരൂര്‍ പുതിയകാവ് കുളത്തിങ്കല്‍ വാകനില്‍ക്കുന്നകാലായില്‍ ഷീല അലക്‌സാണ്ടറാണ് (47) അറസ്റ്റിലായത്.
കോട്ടയം പാമ്പാടി ആലുമൂട്ടില്‍ ബേബിച്ചന്‍ ഫ്രാന്‍സിസിന്റെ ഉടമസ്ഥതയിലുള്ള എത്തിയോസ് വാഹനം 2017 നവംബറില്‍ 20,000 രൂപ പ്രതിമാസ വാടക ഉറപ്പിച്ച് വാടകയ്‌ക്കെടുക്കുകയായിരുന്നു. വാടക മുടങ്ങുകയും വാഹനം തിരികെ നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് ഉടമ പോലീസിനെ സമീപിച്ചത്.
പോലിസ് അന്വേഷണത്തില്‍ ഇവര്‍ പത്തിലധികം വാഹനങ്ങള്‍ ഇത്തരത്തില്‍ വാടകയ്ക്ക് എടുത്ത് വില്‍പന നടത്തിയിട്ടുള്ളതായി കണ്ടെത്തി.
കോയിപ്രം എസ്എച്ച്ഒ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സിവില്‍ പോലിസ് ഓഫിസര്‍ രാജേഷ്, വനിത ഓഫിസര്‍ ഉഷ എന്നിവരും  അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it