Flash News

വാജ്‌പേയിയുടെ നില തൃപ്തികരം; ആശുപത്രിയില്‍ തുടരും

വാജ്‌പേയിയുടെ നില തൃപ്തികരം; ആശുപത്രിയില്‍ തുടരും
X

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. മൂത്രനാളിയിലെ അണുബാധയെ തുടര്‍ന്ന് ഇന്നലെയാണ് വാജ്‌പേയിയെ ന്യൂഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യനില തൃപ്തികരമാണ്. മരന്നുകളോട് പ്രതികരിക്കുന്നുണ്ട്. അണുബാധമാറുന്നതുവരെ ആശുപത്രിയില്‍ തുടരും-എംയിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

വര്‍ഷങ്ങളായി രോഗശയ്യയില്‍ കഴിയുന്ന 93കാരനായ മുന്‍പ്രധാനമന്ത്രിയെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബിജെപി ഇന്നലെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

കാര്‍ഡിയോതൊറാസിക് ആന്റ് ന്യൂറോസയന്‍സസ് സെന്ററിലെ കാര്‍ഡിയാക്ക് ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലാണ് നിലവില്‍ വാജ്‌പേയി ഉള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അന്വേഷിക്കുന്നതിന് ഇന്നലെ ആശുപത്രി സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it