വാജ്‌പേയിയുടെ ഗതി തന്നെ യെദ്യൂരപ്പയ്ക്കും

ന്യൂഡല്‍ഹി: രണ്ടു ദശകം മുമ്പ് എ ബി വാജ്‌പേയി ചെയ്തതെന്തോ അതേ ധര്‍മമാണ് ഇന്നലെ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും നിര്‍വഹിച്ചത്. വിശ്വാസവോട്ട് തേടുന്നതിനു മുമ്പ് രാജി.
വാജ്‌പേയിയുടെ നേതൃത്വത്തില്‍ 1996ലാണ് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. മതിയായ അംഗബലമില്ലാത്ത സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ അന്നത്തെ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയാണ് അവസരം നല്‍കിയത്. എന്നാല്‍, ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായതിനാല്‍ വാജ്‌പേയി വിശ്വാസവോട്ട് തേടാതെ രാജിവച്ചു. രാജിക്ക് മുമ്പ് അദ്ദേഹം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം വികാരഭരിതമായിരുന്നു. 13 ദിവസത്തെ വാജ്‌പേയി ഭരണത്തിനു ശേഷം അധികാരത്തില്‍ എച്ച് ഡി ദേവഗൗഡയായിരുന്നു. ദേവഗൗഡയുടെ മകന്‍ എച്ച് ഡി കുമാരസ്വാമിയാണ് കര്‍ണാടകയിലെ അടുത്ത മുഖ്യമന്ത്രി.
മൂന്നു ദിവസം മാത്രം അധികാരത്തിലിരുന്ന ശേഷമാണ് യെദ്യൂരപ്പ  രാജിവച്ചൊഴിഞ്ഞത്. 2007ല്‍ എട്ടു ദിവസം മാത്രം അധികാരത്തിലിരുന്ന ശേഷം യെദ്യൂരപ്പയ്ക്ക് രാജിവച്ചൊഴിയേണ്ടിവന്നിരുന്നു.
Next Story

RELATED STORIES

Share it