Flash News

വാച്ച് കടത്താന്‍ ശ്രമിച്ച ജോലിക്കാരി പിടിയില്‍

ദുബയ്: വില കൂടിയ വാച്ച് നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച ഇന്തോനേസ്യ വീട്ട് ജോലിക്കാരിയെ ദുബയ് പോലീസ് പിടികൂടി. 40,000 ദിര്‍ഹം വിലയുള്ള റോളക്‌സ് സ്വര്‍ണ്ണ വാച്ചാണ് ജോലിക്കാരിയില്‍ നിന്ന് പിടികൂടിയത്. വിസ റദ്ദാക്കി പോകുമ്പോള്‍ സ്വദേശിയായ തൊഴിലുടമയുടെ ഭാര്യയുടെ വാച്ചാണ് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരന്‍ നടത്തിയ എക്‌സറേ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്.
Next Story

RELATED STORIES

Share it