വാഗ്ദാന ലംഘനം നടത്തി മുന്നണികള്‍ ജനങ്ങളെ കബളിപ്പിക്കുന്നു: എസ്ഡിപിഐ
BY Sumeera SMR26 April 2016 5:28 AM GMT
Sumeera SMR26 April 2016 5:28 AM GMT
കടപ്പുറം: തിരഞ്ഞെടുപ്പുകളില്‍ വിവിധ വാഗ്ദാനങ്ങള്‍ നല്‍കുകയും വിജയിച്ചു കഴിഞ്ഞാല്‍ അതു നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയുമാണ് മുന്നണികള്‍ ചെയ്യുന്നതെന്ന് എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഫാറൂക്ക്.
എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ നല്കുന്ന വാഗ്ദാനങ്ങള്‍ വിജയിച്ചു കഴിഞ്ഞാല്‍ ഇവര്‍ ഓര്‍ക്കാറില്ലെന്നും ഇത് ഓര്മപ്പെടുത്തിക്കൊണ്ടാവണം ഇത്തവണ ജനങ്ങള്‍ വോട്ടു ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും തുടര്‍ച്ചയായി എല്‍ഡിഎഫും ഗുരുവായൂര്‍ മണ്ഡലം ഭരിച്ചിട്ടും വികസന മുന്നേറ്റം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രവാസ ലോകത്തു നിന്നും എത്തുന്ന പണം കൊണ്ടുള്ള വികസനം മാത്രമാണ് ഗുരുവായൂരിന് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇബ്രാഹിം പുളിക്കല്‍ അധ്യക്ഷ വഹിച്ചു. നൗഷാദ് ഖാസിമി മുഖ്യപ്രഭാഷണം നടത്തി. എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി പി ആര് സിയാദ്, പഞ്ചായത്ത് പ്രസിഡന്റ് കെ എച്ച് ഷാജഹാന്, ഷാഫി അടിതിരുത്തി സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി പ്രകടനവും ഉണ്ടായി.ഹുസൈന് ഹാഷ്മി, നിസാം ബുഖാറയില്‍, അയ്യൂബ് തൊട്ടാപ്പ്, ബി ടി സലാഹുദ്ദീന്, റിയാസ് വലിയകത്ത്, സെക്കീര്‍ ലൈറ്റ്ഹൗസ്, പഞ്ചായത്ത് സെക്രട്ടറി ഇസ്മായില്‍ പ്രകടനത്തിന് നേതൃത്വം നല്കി.

Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT