വാഗമണ്‍ സിമി ക്യാംപ് : അഫ്രീദിയെ മൂന്നാറിലെത്തിച്ച് തെളിവെടുത്തു

തൊടുപുഴ: വാഗമണ്‍ സിമി ക്യാംപ് കേസില്‍ അറസ്റ്റിലായ പ്രതിയെ എന്‍ഐഎ സംഘം മൂന്നാറിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അഹ്മദാബാദ് സ്വദേശിയായ ആലം ജബ് അഫ്രീദിയെയാണ് എന്‍ഐഎ സംഘം മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
അഹ്മദാബാദ് സ്വദേശിയായ അഫ്രീദി കൊച്ചിയിലെ ജൂതത്തെരുവിലും മൂന്നാറുള്‍പ്പെടെയുള്ള പ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിരുന്നു. തുടര്‍ന്നാണ് എന്‍ഐഎ ഡിവൈഎസ്പിമാരായ രാധാകൃഷ്ണന്‍, ബിജോ അലക്‌സാണ്ടര്‍ എന്നിവര്‍ പ്രതിയുമായി ഇന്നലെ രാവിലെ മൂന്നാറിലെത്തിയത്. അഫ്രീദിയെ കഴിഞ്ഞ ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്.
ബംഗളുരുവില്‍ എസി മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഇയാളെ രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തെലുങ്കാനയില്‍ പോലിസിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്നാണ് എന്‍ഐഎയുടെ വാദം. വാഗമണില്‍ നിരോധിത സംഘടനയായ സിമി ക്യാംപ് സംഘടിപ്പിച്ചെന്നാണ് കേസ്.
Next Story

RELATED STORIES

Share it