Flash News

വാക്‌സിന്‍ നിരോധനമാവശ്യപ്പെട്ട് ആര്‍എസ്എസ് പ്രധാനമന്ത്രിക്ക് കത്തെഴുതി

വാക്‌സിന്‍ നിരോധനമാവശ്യപ്പെട്ട് ആര്‍എസ്എസ് പ്രധാനമന്ത്രിക്ക് കത്തെഴുതി
X


ന്യൂഡല്‍ഹി: വാക്‌സിനേഷന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.സ്ത്രീകള്‍ക്കുണ്ടാകുന്ന ഗര്‍ഭാശയഗള ക്യാന്‍സറിന് പ്രതിരോധമായി നല്‍കുന്ന ഹ്യൂമന്‍ പാപിലോമ വൈറസ് വാക്‌സിന്‍ (എച്ച് പി വി) നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് സംഘടന കണ്‍വീനര്‍ അശ്വിനി മഹാജന്‍ കത്തെഴുതിയത്. എച്ച് പി വി വാക്‌സിന്‍ സ്ത്രീകളില്‍ ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
എച്ച് പി വി വാക്‌സിന്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയതായും മഹാജന്‍ കത്തില്‍ അവകാശപ്പെടുന്നു. ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് ഇതിന് പിന്നിലെന്നും ദേശീയ വാക്‌സിനേഷന്‍ പരിപാടിയുടെ ദിശ തെറ്റിക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മഹാജന്‍ ആരോപിച്ചു. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്റെ അനുമതിയില്ലാതെ ചില പ്രമുഖ കമ്പനികള്‍ പഞ്ചാബില്‍ വാക്‌സിന്‍ എത്തിച്ചതായും മഹാജന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it