Second edit

വാക്കുകളുടെ അതിജീവനം

ഒരു ഭാഷ തിരോധാനം ചെയ്യുമ്പോള്‍ ഒരു സംസ്‌കാരമാണ് ഇല്ലാതാവുന്നത്. പറങ്കി മലയാളം എന്ന ഉപഭാഷ അറിയാവുന്ന ഒരാള്‍ ഏതാനും വര്‍ഷം മുമ്പ് വൈപ്പിനില്‍ മരിച്ചപ്പോള്‍ ആ ഭാഷ തന്നെ അപ്രത്യക്ഷമാവുകയായിരുന്നു.
ഇന്ത്യയൊട്ടാകെ ചെറുതും വലുതുമായി 1,500 ഭാഷകള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇവയില്‍ പലതും ലിപിയില്ലാത്ത വാമൊഴി ഭാഷകളാണ്. മാതൃഭാഷയായ വാമൊഴി മാത്രം അറിയാവുന്ന, ഷെഡ്യൂള്‍ഡ് പട്ടികയില്‍പ്പെടാത്ത ഭാഷ സംസാരിക്കുന്ന പല കുട്ടികളും വിദ്യാഭ്യാസരംഗത്ത് വളരെയേറെ പുറന്തള്ളപ്പെട്ടുപോവുന്നു. ഉദാഹരണത്തിന് നാഗാലാന്‍ഡിലെ ആവോ ഭാഷയില്‍ സൂര്യപ്രകാശത്തിന് അന്തുപ് ഒറാനു സന്‍ഗമാ എന്നാണു പറയുക. അന്‍ഗാമി ഭാഷയിലാവട്ടെ നിയാക്കി കെസി എന്ന് അതേ അര്‍ഥത്തില്‍ പറയുന്നു.
ചുരുങ്ങിയത് 10,000 പേരെങ്കിലും സംസാരിക്കുന്ന ഭാഷകളില്‍ വാക്കുകള്‍ക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും അര്‍ഥം നല്‍കുന്ന ഡിജിറ്റല്‍ നിഘണ്ടുകള്‍ തയ്യാറാക്കുകയാണ് മൈസൂരുവിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിന്റെ കീഴിലുള്ള ഭാരത്‌വാണി. 50 ഭാഷകളിലെ നിഘണ്ടുക്കള്‍ ഇതിനകം രൂപംകൊണ്ടു കഴിഞ്ഞു. ചെറുഭാഷകളിലെ വാക്കുകളാണ് ഇങ്ങനെ സമാഹരിക്കപ്പെടുന്നത്. ഏഴുലക്ഷം മൂലപദങ്ങള്‍ ഇവയിലൂടെ ശേഖരിക്കാനായിട്ടുണ്ടെന്ന് അവകാശപ്പെടുന്നു.
പദങ്ങള്‍ സമാഹരിക്കപ്പെടുകയും അവയുടെ അര്‍ഥം കണ്ടെത്തുകയും ചെയ്താല്‍ പിന്നെ വിവിധ ഭാഷകളുടെ ഘടനയും മറ്റും ഗവേഷണ വിഷയമാക്കാന്‍ എളുപ്പമാണ്. വാക്കുകളുടെ അതിജീവനത്തെ അതു സഹായിക്കും; ഭാഷകളുടെയും.
Next Story

RELATED STORIES

Share it