Flash News

വാംബിയറുടെ പോസ്റ്റ്‌മോര്‍ട്ടം നിരസിച്ച് കുടുംബം



വാഷിങ്ടണ്‍: ഉത്തര കൊറിയ വിട്ടയച്ച് സ്വരാജ്യത്തെത്തിയതിനു പിന്നാലെ അന്തരിച്ച യുഎസ് വിദ്യാര്‍ഥി ഓട്ടോ വാംബിയറുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ കുടുംബം അനുവദിച്ചില്ലെന്ന് യുഎസ്. 15 മാസത്തോളം ഉത്തര കൊറിയയില്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച വാംബിയര്‍ ഓഹായോവിലെ കുടുംബ വീട്ടില്‍ തിങ്കളാഴ്ചയാണ് മരണമടഞ്ഞത്. രണ്ടു വര്‍ഷത്തോളമായി അബോധാവസ്ഥയിലായിരുന്നു വാംബിയര്‍. ഉത്തര കൊറിയയിലെ വിചാരണയ്ക്കു പിന്നാലെ ഉറക്കഗുളിക അമിത അളവില്‍ കഴിച്ചതു മൂലമാണ് വാംബിയര്‍ അബോധാവസ്ഥയിലായതെന്നാണ് ഉത്തര കൊറിയന്‍ ഭാഷ്യം. എന്നാല്‍, ഉത്തര കൊറിയയിലെ പീഡനങ്ങളെ തുടര്‍ന്നാണ് വാംബിയറിന് ഈ സ്ഥിതി ഉണ്ടായതെന്ന് കുടുംബം ആരോപിക്കുന്നു.
Next Story

RELATED STORIES

Share it