വസ്ത്ര-മതസ്വാതന്ത്ര്യം: തെരുവുകള്‍ പ്രക്ഷുബ്ധമാവും- കാംപസ് ഫ്രണ്ട്

വസ്ത്ര-മതസ്വാതന്ത്ര്യം: തെരുവുകള്‍ പ്രക്ഷുബ്ധമാവും- കാംപസ് ഫ്രണ്ട്
X
[caption id="attachment_220980" align="aligncenter" width="560"] വിദ്യാര്‍ഥികളുടെ വസ്ത്ര-മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പട്ടത്ത് സിബിഎസ്ഇ മേഖലാ ഓഫിസ് ഉപരോധിച്ച കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കുന്നു [/caption]

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ വസ്ത്ര-മത സ്വാതന്ത്ര്യത്തില്‍ കൈകടത്തിയാല്‍ തെരുവുകള്‍ പ്രക്ഷുബ്ധമാവുമെന്ന് കാംപസ് ഫ്രണ്ട് ദേശീയ ജനറ ല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസ ര്‍. വിദ്യാര്‍ഥികളുടെ വസ്ത്ര-മത സ്വാതന്ത്രൃം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സിബിഎസ്ഇ മേഖലാ ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിബിഎസ്ഇയുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിലായതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാരിന്റെ ഒളിയജണ്ടയുടെ ഭാഗമാണ് ഈ വസ്ത്രനിരോധനം എന്നു വ്യക്തമാണ്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട സിബിഎസ്ഇയുടെ സര്‍ക്കുലറില്‍ ശിരോവസ്ത്രം ധരിക്കാന്‍ പാടില്ലെന്ന് പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിലും നിരവധി പരീക്ഷാകേന്ദ്രങ്ങളില്‍ ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചിരുന്നില്ല. 28ന് നടക്കാനിരിക്കുന്ന എയിംസ് പരീക്ഷയുടെ ഡ്രസ്സ് കോഡില്‍ ശിരോവസ്ത്രം വ്യക്തമായിത്തന്നെ നിരോധിച്ചിട്ടുണ്ട്. കുറച്ചുപേരുടെ അവകാശം മാത്രം രാജ്യത്ത് നിരന്തരം അപഹരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ പരീക്ഷ തടയല്‍ ഉള്‍പ്പെടെയുള്ള സമരവുമായി മുന്നോട്ടു പോവേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപരോധത്തില്‍ പ്രവര്‍ത്തകരും പോലിസും തമ്മില്‍ നേരിയതോതില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തുനീക്കി. പ്രസ്തുത വിഷയത്തില്‍ കോഴിക്കോട്ട് നടന്ന വിദ്യാര്‍ഥിനി കൂട്ടായ്മ കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സലീം ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it