Flash News

വസ്ത്ര നിയന്ത്രണം പിന്‍വലിച്ച തീരുമാനം സ്വാഗതാര്‍ഹം; സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം: കാംപസ് ഫ്രണ്ട്

വസ്ത്ര നിയന്ത്രണം പിന്‍വലിച്ച തീരുമാനം സ്വാഗതാര്‍ഹം; സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം: കാംപസ് ഫ്രണ്ട്
X
CFI CBSE

കോഴിക്കോട്: മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് വസ്ത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയ സിബിഎസ്ഇ തീരുമാനം ഒഴിവാക്കിയ കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് കാംപസ് ഫ്രണ്ട് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
[related]സി ബി എസ് ഇ യുടെ തീരുമാനത്തിന്റെയും ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തില്‍ പരീക്ഷ തടയുന്നതുള്‍പ്പടെയുള്ള സമരപരിപാടികള്‍ നിര്‍ത്തിവെക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് സി എ റഊഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി അബ്ദുല്‍ നാസര്‍, കെ എ മുഹമ്മദ് ഷമീര്‍, നഫീസത്തുല്‍ മിസ്രിയ, എസ് മുഹമ്മദ് റാഷിദ്, ഇര്‍ഷാദ് മൊറയൂര്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it