thrissur local

വസ്തുബ്രോക്കറുടെ കൊലയ്ക്ക് പിന്നില്‍ പണമിടപാടെന്ന് സൂചന



ചാലക്കുടി: പരിയാരം തവളപ്പാറയില്‍ അങ്കമാലി സ്വദേശിയുടെ കൊലക്ക് പിന്നില്‍  കടം നല്കിയ തുകക്കുള്ള രേഖകള്‍ വാങ്ങാനുള്ള തര്‍ക്കമെന്ന് സൂചന. അങ്കമാലി നായത്തോട് സ്വദേശി വീരംപറമ്പില്‍ അപ്പുവിന്റെ മകന്‍ രാജീവ്(46)ആണ് കൊല്ലപ്പെട്ടത്. പരിയാരം തവളപ്പാറയില്‍ പാട്ടത്തിന് കൃഷിയിടമെടുത്ത് കൃഷി നടത്തുകയായിരുന്ന മരിച്ച രാജീവ്. ഈ തോട്ടത്തിന് സമീപത്തെ കെട്ടിടത്തിലാണ് രാജീവിനെ മരിച്ച നിലയില്‍ കണ്ടത്. പണം കടം കൊടുത്തതിനുള്ള രേഖകള്‍ കൈവശപ്പെടുത്താനുള്ള ശ്രമമാണ് മരണത്തില്‍ കലാശിച്ചത്. മരിച്ച രാജീവ് എറണാകുളം സ്വദേശിയായ ഒരു അഭിഭാഷകനില്‍ നിന്ന് മൂന്ന് കോടി രൂപയും അങ്കമായി സ്വദേശിയായ ജോണിയില്‍ നിന്ന് രണ്ടര കോടി രൂപയും വസ്തു ഇടപാടിനായി കൈപറ്റിയതായി പറയുന്നു. രേഖകളൊന്നും വാങ്ങാതെയാണ് ഇരുവരും പണം കൊടുത്തത്. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ ഇടപാട് നടക്കാത്തിതനെ തുടര്‍ന്ന് രാജീവിനോട് പണം തിരികെ ആവശ്യപ്പെട്ടു. പണം ലഭിക്കാതെ വന്നപ്പോള്‍ തുക കൈപറ്റിയതിനായി ചില രേഖകളില്‍ ഒപ്പിട്ട് തരാന്‍ ഇവര്‍ ആവശ്യപ്പെട്ടതായും പറയുന്നു. ഭീഷണിപ്പെടുത്തിയും അല്ലാതെയും രേഖകളില്‍ ഒപ്പിട്ട് നല്കാന്‍ പലവട്ടം ആവശ്യപ്പെട്ടെങ്കിലും രാജീവ് തയ്യാറായില്ല. തുടര്‍ന്ന് രേഖകള്‍ ശേഖരിക്കാനായി ജോണിയുടെ ബന്ധുവായ കൊരട്ടി സ്വദേശി ഷാജുവിന് ക്വട്ടേഷന്‍ ന്‌ലകി.  കൃത്യം നടന്ന ദിവസം ഷാജുവും സംഘവും രാജിവിന്റെ തോട്ടത്തിലെത്തി. രേഖകള്‍ നല്കുന്നത് സംബന്ധിച്ച തര്‍ക്കം വാക്കേറ്റത്തിലും കയ്യാങ്കളിയിലുമെത്തി. തുടര്‍ന്ന് മര്‍ദ്ദിച്ചവശനാക്കിയ സംഘം കൈകാലുകളും വായയും വരിഞ്ഞ് കെട്ടി ഓട്ടോറിക്ഷയില്‍ വാടക വീട്ടിലേക്ക് കൊണ്ടുപോയി. പിടിവലിക്കിടയില്‍ ശ്വാസം മുട്ടിമരിക്കുകയായിരുന്നവെന്നാണ് സൂചന. രാജീവിന്റെ തൊഴിലാളികള്‍ തോട്ടത്തിന് സമീപം രാജീവിന്റെ സ്‌കൂട്ടര്‍ മറിഞ്ഞ് കിടക്കുന്നത് കണ്ടു. തൊഴിലാളികള്‍ രാജീവിന്റെ നായത്തോടുള്ള വീട്ടില്‍ വിവരമറിയിച്ചു. വിവരമറിഞ്ഞെത്തിയ മകന്‍ അഖില്‍ പോലീസില്‍ പരാതി നല്കി. പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലാണ് കൃഷിയിടത്തിന് രണ്ട് പറമ്പ് അകലെയുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ മൃതദേഹം കണ്ടത്. എന്നാല്‍ മരണകാരണം തലയിലെ മുറിവല്ലെന്നും ശ്വാസം ലഭിക്കാതെയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it