വവ്വാലുമായി ഡോക്ടര്‍ ഭോപാലിലേക്ക് യാത്ര തിരിച്ചു

കോഴിക്കോട്: നിപാ വൈറസ് ഉറവിടത്തിന് കാരണമെന്നു സംശയിക്കുന്ന പഴംതീനി വവ്വാലുമായി മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍ ഭോപാലിലേക്ക് യാത്ര തിരിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സൂപ്പിക്കടയിലെ വീടിനു പിറകിലുള്ള കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ നിന്ന് പിടികൂടിയ വവ്വാലുമായാണ് ഡോക്ടര്‍ ഇന്നലെ രാവിലെ 11ഓടെ വിമാനത്തില്‍ ഭോപാലിലേക്ക് തിരിച്ചത്. പഴംതീനി വവ്വാലിന്റെ വിസര്‍ജ്യങ്ങളും പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് (എന്‍ഐഎച്ച്ഡി) ആണ് പരിശോധന നടത്തുക. രണ്ടുദിവസത്തിനകം പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മരണം നടന്ന വീട്ടിലെ മുയലിന്റെ രക്ത സാംപിളും ഭോപാലിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. എ സി മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘം വവ്വാലിനെ പിടികൂടിയത്.
Next Story

RELATED STORIES

Share it