kozhikode local

വവ്വാലുകളെ കണ്ടെത്തിയ കിണര്‍ വലയിട്ടു മൂടി; വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ്

മുക്കം: വവ്വാലുകളെ കണ്ടെത്തിയ കിണറ്റിലെ വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം. കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പ റോഡിലെ വാടക ഫ്‌ലാറ്റുകളില്‍ താമസിക്കുന്ന അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയത്. നിപ വൈറസ് പരത്തുന്നത് വവ്വാലുകളാണന്ന് പരന്നതോടെ ജനങ്ങള്‍  വലിയ ഭീതിയിലാണ്.ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം.
കഴിഞ്ഞ ദിവസം ഇവിടെ താമസിക്കുന്നവര്‍ തന്നെയാണ് കിണറ്റില്‍ വവ്വാലുകള്‍ ഉണ്ടെന്ന് കെട്ടിട ഉടമയെ അറിയിച്ചത്. ഇതോടെ കിണറ്റില്‍ നിന്ന് വവ്വാലുകളെ തുരത്തിയെങ്കിലും വവ്വാലുകളുടെ ശ്രവങ്ങള്‍ വെള്ളത്തിലുണ്ടാവാമെന്ന സംശയത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.
കിണര്‍ വലയിട്ട് മൂടിയിട്ടുമുണ്ട്. അതേസമയം വെള്ളം ദിവസങ്ങളോളം ഉപയോഗിച്ച ഇവിടുത്തെ താമസക്കാരും വലിയ ഭീതിയിലാണ്. പലരും പുതിയ താമസ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലുമാണ്.
Next Story

RELATED STORIES

Share it