kannur local

വവ്വാലിനെ കണ്ടെത്തിയ കിണര്‍ മൂടാന്‍ നിര്‍ദേശം

പാനൂര്‍: കോഴിക്കോട്ടും മലപ്പുറത്തും മരണത്തിനു കാരണമായ നിപാ വൈറസിന്റെ വാഹകര്‍ വവ്വാലുകളാണെന്ന കണ്ടെത്തല്‍ പാനൂര്‍ നിവാസികളില്‍ ഭീതി പടര്‍ത്തുന്നു. പാനൂര്‍ ഖബര്‍സ്ഥാനിലെ മരങ്ങളില്‍ താമസമുറപ്പിച്ച നുറുക്കണക്കിന് വവ്വാലുകളാണ് ഭീതിക്ക് കാരണം. സന്ധ്യാസമയത്ത് കൂട്ടത്തോടെ ആകാശത്ത് കറുത്ത പന്തല്‍ പോലെ പറന്നുപോവുന്ന വവ്വാലുകള്‍ ഇത്ര ഭീകരരാണെന്ന തിരിച്ചറിവാണ് ജനങ്ങളില്‍ ആശങ്ക പരത്തിയത്.
കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിലുണ്ടായ മരണങ്ങളുടെ കാരണം വവ്വാലുകള്‍ പരത്തുന്ന വൈറസുകളാണെന്ന് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമങ്ങളില്‍ നടത്തിയ അനൗന്‍ണ്‍സ്‌മെന്റ് ജനങ്ങള്‍ കരുതലോടെയാണ് കാണുന്നത്.
നിലത്തു വീഴുന്ന മാങ്ങ, ചക്ക, പേരക്ക, ഞാവല്‍ എന്നിങ്ങനെയുള്ള പഴങ്ങളും വവ്വാലുകള്‍ തേന്‍ കുടിക്കുന്ന വാഴ കൂമ്പൂകളും ആരും എടുക്കാത്ത അവസ്ഥയാണുള്ളത്. ഇതിനിടെയാണ് പാനൂരിലെ വവ്വാല്‍ക്കൂട്ടം ചര്‍ച്ചയായത്.
വവ്വാലിനെ കണ്ടെത്തിയ കിണര്‍ മൂടാന്‍ നിര്‍ദേശിച്ച ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ മണ്ഡലമായ പാനൂരിലെ വവ്വാലുകളെ മരങ്ങളില്‍ നിന്നും എങ്ങനെ അകറ്റുമെന്ന ചിന്തയിലാണ് നാട്ടുകാര്‍. നേരത്തേ പല സ്ഥലങ്ങളിലും കാണാറുള്ള വവ്വാലുകളെ ഇപ്പോള്‍ വളരെ അപൂര്‍വമായ സ്ഥലങ്ങളില്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. അതില്‍പ്പെട്ട ഒരു പ്രദേശമാണ് പാനൂര്‍.
ഇവയുടെ താവളം പാനൂരിലും പ്രദേശങ്ങളിലും വൈറസ് പരത്തുമോ എന്ന ഭീതിയിലാണ് ജനം. വവ്വാലുകളെ എത്രയും വേഗം അവിടെ നിന്നു മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it