Kollam Local

വവ്വാക്കാവില്‍ നിലംനികത്തല്‍ നടക്കുന്നതായി പരാതി

കരുനാഗപ്പള്ളി: ദേശീയപാത വവ്വാക്കാവ് ജങ്ഷന് കിഴക്കുവശം റവന്യൂ അധികൃതരുടെ മൗനാനുവാദത്തോടെ നിലവും കോട്ടവരമ്പുകളും നികത്തി കെട്ടിടം പണി നടക്കുന്നതായി പരാതി. വവ്വാക്കാവ് എല്‍പി സ്‌കൂളിന് കിഴക്കുവശം, സഹകരണബാങ്ക് സമീപം എന്നിവിടങ്ങളിലാണ് ഭൂമാഫിയ സംഘങ്ങളും വന്‍കിട മുതലാളിമാരും നിലങ്ങളും മറ്റും നികത്തുന്നത്.

മഴക്കാലമായാല്‍ ഈ പ്രദേശങ്ങളില്‍ വെള്ളകെട്ടിനടിയിലാണ്. സുഖമമായി വെള്ളം ഒഴുകിപോകാന്‍പോലും സാധിക്കാത്തതിനാല്‍ വെള്ളം കെട്ടിനിന്ന് വീടുകളിലേക്ക് കയറുന്നതുമൂലം കഴിഞ്ഞ മഴക്കാലത്ത് പലരും ബന്ധുവീടുകളിലും മറ്റുമായി താമസം മാറുകയും ചെയ്തിരുന്നു.
റോഡ് സൈഡിലും മറ്റുമായുള്ള നിലങ്ങള്‍ തുച്ഛമായ പണം നല്‍കിവാങ്ങി രാത്രികാലങ്ങളില്‍ ഗ്രാവലിട്ട് നികത്തിയ ശേഷമാണ് കെട്ടിടം പണി നടത്തുന്നത്. കോട്ടവരമ്പുകളില്‍ പണ്ടുകാലത്ത് വെച്ചിരുന്ന തെങ്ങുകള്‍ ചൂണ്ടിക്കാട്ടിയാണ് തണ്ണീര്‍തടങ്ങള്‍ നികത്തി കൈവശപ്പെടുത്തുന്നത്.
അയല്‍സഭകളിലും ഗ്രാമസഭയിലും ഈ വിഷയം ഉന്നയിച്ചുകൊണ്ട് ആര്‍ഡിഒയ്ക്കും മറ്റും പരാതി സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും.
Next Story

RELATED STORIES

Share it