Alappuzha local

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു



അരൂര്‍:ദേശീയപാതയോരത്തേ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ  തടഞ്ഞു. കോടതി ഉത്തരവനുസരിച്ച്  മൂന്നാം ഘട്ട ഒഴിപ്പിക്കലിന് എത്തിയ പൊതുമരാമത്ത്  അസി.എന്‍ജിനീയറേയും സംഘത്തേയുമാണ് വഴിയോര കച്ചവട തൊഴിലാളി യൂനിയന്‍ അരൂര്‍ മണ്ഡലം പ്രസിഡന്റ് എം പി ബിജു, തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ പ്രസിഡന്റ് പി ഷാഹന്‍ എന്നിവരും വഴിയോര കച്ചവടക്കാരും ചേര്‍ന്ന്് അരൂര്‍ ക്ഷേത്രം കവലയില്‍ തടഞ്ഞത്.ഒഴിപ്പിക്കല്‍ നടപടി സംഘടിതമായി തടഞ്ഞ വിവരം കോടതിയെ വിവിരം ധരിപ്പിക്കുമെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞു. ഒന്നാം ഘട്ട ഒഴിപ്പിക്കലിന് മുന്നേടിയായി ദേശീയപാത കൈകേറി കടകള്‍ കെട്ടിയവര്‍ക്ക് ദേശീയപാത  അഥോറിറ്റി അധികൃതര്‍ നോട്ടീസ് നല്‍കുകയും ചേര്‍ത്തല താലൂക്ക് അതിര്‍ത്തിയില്‍ ദേശീയപാതയുടെ ഇരുവശമുള്ള വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.ഒഴിപ്പിക്കലിനു ശേഷം ഒരാഴ്ചക്കുള്ളില്‍ റോഡരികില്‍ വീണ്ടും കടകള്‍ പുനര്‍നിര്‍മ്മിച്ചു. ഒഴിപ്പിച്ച കടകള്‍ വീണ്ടും നിര്‍മ്മിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ തുടര്‍ന്ന് നടന്ന യോഗത്തില്‍ അനധികൃത കടകള്‍ പൊളിച്ചുനീക്കാന്‍ മന്ത്രി ജി സുധാകരന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് വീണ്ടും പൊളിച്ചുവെങ്കിലും കടകള്‍ പൂര്‍വ്വസ്ഥിതി പ്രാപിച്ചു. കടകള്‍ വീണ്ടും നിര്‍മ്മിച്ചതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് മൂന്നാം ഘട്ട ഒഴിപ്പിക്കലിനായി എത്തിയ ഉദ്യോഗസ്ഥരെയാണ് അരൂരില്‍ തടഞ്ഞത്.കടകള്‍ ഒഴിപ്പക്കല്‍ നിര്‍ത്തിവച്ചതൊടെ പൊളിച്ച കടകള്‍ വീണ്ടും കെട്ടാനും തുടങ്ങിയിട്ടുണ്ട്്. ദേശീയപാതയോരത്തേ അനധികൃത കടകള്‍ പൊളിച്ചുനീക്കുന്നതിന് ഹൈക്കോടതിയില്‍ പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി യു സി ഷാജി പറഞ്ഞു.
Next Story

RELATED STORIES

Share it