Alappuzha local

വഴിയോര കച്ചവടക്കാരുടെ കടകള്‍ നശിപ്പിച്ചു

ആലപ്പുഴ: മുല്ലക്കല്‍ ചിറപ്പിനോട് അനുബന്ധിച്ച് വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന വഴിയോര കച്ചവടക്കാരുടെ കടകള്‍ നശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. റോഡരുകിലുള്ള സ്ഥലം അന്യസംസ്ഥാന കച്ചവടക്കാര്‍ക്ക് ലേലം ചെയ്യുന്നതിനായാണ് സ്ഥിരമായി കച്ചവടം ചെയ്യുന്ന ആള്‍ക്കാരെ ഒഴിപ്പിക്കുവാന്‍ പോലിസും നഗരസഭ അധികൃതരും ശ്രമിച്ചത്. ഇത് തടയുവാന്‍ ശ്രമിച്ച വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി യു.സി) ജില്ലാ സെക്രട്ടറി പി യു അബ്ദുള്‍ കലാം ഉള്‍പ്പെടെയുള്ള വരെ പോലിസ് അറസ്റ്റ് ചെയ്ത് നീ ക്കി.
മുന്‍വര്‍ഷങ്ങളില്‍ സ്ഥിരമാ യി കച്ചവടം ചെയ്യുന്നവരെ ഒഴിവാക്കിയാണ് നഗരസഭ സ്ഥലം ലേലത്തില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ സീറോ ജങ്ഷന്‍ മുതല്‍ ആര്‍ഡിഒ ഓഫിസ് വരെയുള്ള മുഴുവന്‍ സ്ഥലവും ലേലത്തിന് നല്‍കുവാന്‍ നഗരസഭ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമായതെന്ന് പി യു അബ്ദുള്‍കലാം പറഞ്ഞു.
വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ നേതാക്കളായ ഷെരീഫ്, ജഗല്‍കുമാര്‍, കമറുദ്ദീന്‍, ബാഷ, അസ്ലം, സലിം, ഹാരിസ് എന്നിവരേയും ആലപ്പുഴ സൗത്ത് പോലിസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു.
Next Story

RELATED STORIES

Share it