Kollam Local

വഴിയോരങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് പതിവാകുന്നു

കരുനാഗപ്പള്ളി: വഴിയോരങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും കത്തിക്കുന്നതും പതിവാകുന്നു. കന്നേറ്റി മുതല്‍ ഓച്ചിറ വലിയകുളങ്ങര വരെ ദേശീയപാതയോരത്ത് പ്ലാസ്റ്റിക് വയര്‍, ടയറുകള്‍ ഉള്‍പ്പടെ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതുമൂലം ഇതിന്റെ പുക അന്തരീക്ഷത്തില്‍ കലര്‍ന്ന് ചേര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെയാണ് വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദേശീയപാതയോരത്ത് കൂട്ടിയിട്ട് കത്തിക്കുന്നത്. 2016 ഡിസംബര്‍ 22ന് രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് നിരോധിച്ചു കൊണ്ട് ദേശീയ ഹരിത െ്രെടബ്യൂണല്‍ ഉത്തരവ് ഇറക്കിരുന്നു. വീഴ്ച വരുത്തുന്ന വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അയ്യായിരം മുതല്‍ 25000 വരെ പിഴ ഈടാക്കാനാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. എന്നാല്‍ വിലക്ക് ലംഘിച്ച് ജില്ലയുടെ പല സ്ഥലങ്ങളിലും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് പതിവാണ്. രാത്രിയും പുലര്‍ച്ചെയുമാണ് വ്യാപകമായി മാലിന്യങ്ങള്‍ വഴിയില്‍ തള്ളുകയും കത്തിക്കുകയും ചെയ്യുന്നത്. പരിസരത്ത് താമസിക്കുന്നവര്‍ക്കും പുലര്‍ച്ചെ നടക്കാന്‍ പോകുന്നവരുമാണ് ഇതിന്റെ ദുരിതം നേരിടുന്നത്.മുനിസിപ്പാലിറ്റി വഴിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയും മാലിന്യ സംസ്‌ക്കരണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇത് അവഗണിക്കുന്ന സമീപനമാണ് കാണുന്നത്. താലൂക്കിന്റെ പരിധിയില്‍ പുതിയകാവ്, വവ്വാക്കാവ് എന്നീ പ്രദേശങ്ങളില്‍ ആക്രി കച്ചവടക്കാര്‍ വയറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് മൂലം ഇതില്‍ നിന്നും വരുന്ന മാരകമായ വിഷപദാര്‍ഥങ്ങള്‍ ശ്വസിച്ച് മനുഷ്യ ശരീരത്തില്‍ മാരകമായ രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു.
Next Story

RELATED STORIES

Share it