wayanad local

വഴിയോരക്കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു



കല്‍പ്പറ്റ: ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതി പ്രകാരം നഗരത്തിലെ തെരുവുകച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. തെരുവ് കച്ചവടക്കാരുടെ ഉന്നമനവും പുനരധിവാസവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത്. നഗരസഭാ വൈസ് ചെയര്‍മാന്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ പി ഹമീദ് അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ നഗരസഭാ സെക്രട്ടറി കെ ജി രവീന്ദ്രന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ അജിത, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി ജെ ഐസക്, വനിത, സിറ്റി പ്രൊജക്റ്റ് ഓഫിസര്‍ ബദറുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it