kozhikode local

വഴിയാധാരമാവുന്ന വ്യാപാരികള്‍ സമരത്തിലേക്ക്‌

നാദാപുരം: നിര്‍ദ്ധിഷ്ട എയര്‍പ്പോര്‍ട്ട് റോഡ് വികസനമുമായി ബന്ധപ്പെട്ട് പുനരധിവാസ പാക്കേജ് നടപ്പിലാക്കുക എന്ന ആവശ്യവുമായി വ്യാപാരികള്‍ വിമാനത്തവളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഒരുങ്ങുന്നു.
നാദാപുരം, കുറ്റിയാടി മണ്ഡലത്തിലെ വ്യാപാരികളാണ് കണ്ണൂര്‍ മട്ടന്നൂരിലെ വിമാനത്താവളത്തിലേക്ക് പ്രതിഷേധം നടത്താന്‍ ഒരുങ്ങുന്നത്. വടകര കുഞ്ഞിപ്പള്ളിയില്‍ നിന്ന് വാഹനങ്ങളില്‍ മട്ടന്നൂരിലെത്തി ജാഥയായി വിമാനത്തവളത്തിലേക്ക് നീങ്ങും. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേയും നാദാപുരം, കുറ്റിയാടി മണ്ഡലങ്ങളിലെ തൊട്ടില്‍പാലം, കുറ്റിയാടി, കക്കട്ട്, മൊകേരി, കല്ലാച്ചി, നാദാപുരം, വിലങ്ങാട്, വളയം മേഖലകളിലെ വ്യാപാരികള്‍ സമരത്തില്‍ പങ്കെടുക്കും.
പാത കടന്ന് പോകുന്ന പാനൂര്‍ മേഖലയിലെ വ്യാപാരികളും സമരത്തിനിറങ്ങുന്നുണ്ട്. കുറ്റിയാടി നിന്ന് പെരിങ്ങത്തൂര്‍ വരെ നാനൂറോളം കടകളാണ് വികസനത്തില്‍ നഷ്ടപ്പെടുന്നത്.കടകള്‍ നഷ്ടപെടുന്ന ഉടമകള്‍ക്ക് നല്‍കുന്ന നഷ്ട പരിഹാരം കച്ചവടക്കാര്‍ക്കും നല്‍കുക, പാത കടന്ന് പോവുന്ന പ്രധാന ടൗണുകള്‍ ഒഴിവാക്കുക.പുനരധിവാസ പാക്കേജ് നടപ്പിലാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.
വ്യാപാരികള്‍ വികസനത്തിന് എതിരല്ലെന്നും വ്യാപാരികളെ വഴിയാധാരം ആക്കുന്ന നിലപാടിനോട് യോജിക്കാനാവില്ലെന്നും ഇതിന് എതിരെയാണ് പ്രതിഷേധമെന്നും വ്യാപാരി വ്യവസായി നേതാക്കള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it