Idukki local

വഴിയാത്രികര്‍ക്ക് ഭീഷണിയായി പാതയോരത്ത് കടന്നല്‍ക്കൂടുകള്‍



പീരുമേട് : വഴിയാത്രികര്‍ക്ക് ഭീഷണിയായി പാതയോരത്ത് കടന്നല്‍ കൂടുകള്‍. ദേശിയപാത 183ല്‍  മുപ്പത്തിയാറാം മൈലില്‍ പാതയോരത്ത് വഴിയാത്രികര്‍ക്ക് ഭീഷണിയായി മരത്തിന്റെ മുകളില്‍ ഇരുപതോളം കടന്നല്‍ കൂടുകള്‍. പല ശിഖരങ്ങളിലായി ചെറുതും വലുതുമായി സ്ഥാനം പിടിച്ചിരിക്കുന്നത്. ഒരേ പോലെ കടന്നല്‍ കൂടുകള്‍ കാഴ്ച്ചയ്ക്ക് കൗതുകമാവുന്നതോടൊപ്പം യാത്രക്കാര്‍ക്ക് ഭീഷണിയായും മാറിയിരിക്കുകയാണ്.  ഒരു ചെറിയ അശ്രദ്ധ വിളിച്ചു വരുത്താവുന്ന അപകടം വലുതാണ്. തേനിച്ചകളില്‍ അപകടകാരികളായ പെരുംതേനിച്ചയാണ് മരത്തിന്റെ മുകളില്‍ കൂട്ടമായി പാര്‍ക്കുന്നത്. ബൈക്ക് യാത്രക്കാരും വിനോദ സഞ്ചാരികളും വാഹനം നിര്‍ത്തി ഫോട്ടൊ എടുക്കുന്നതും പതിവാണന്ന് സമീപ വാസികള്‍ പറഞ്ഞു. നിലവില്‍ കടന്നല്‍ കൂടുകള്‍ ആളുകള്‍ക്ക് ശല്യമല്ലങ്കിലും കടന്നലുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം നിസാരമല്ല. വനങ്ങളില്‍ വന്‍മരങ്ങളില്‍ മാത്രം കണ്ടു വന്നിരുന്ന കടന്നലുകള്‍  വേനല്‍ കടുത്തതിനാലും കാട്ടുതീ പടര്‍ന്ന് ഹെക്ടര്‍  കണക്കിന് വനഭൂമി കത്തി നശിച്ചതിനാലുമാണ് കൂട്ടമായി നാട്ടിലേക്കിറങ്ങുന്നത്. അപകടം മുന്നില്‍ കണ്ട്  കൗതുകം   നിറഞ്ഞ കാഴ്ച്ചയുമായി മര മുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന കടന്നലുകളെ എങ്ങനെ നീക്കം ചെയ്യണം എന്ന ആശയക്കുഴപ്പത്തിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it