kozhikode local

വഴിയാത്രക്കാര്‍ക്ക് ഭീഷണിയായി ട്രാന്‍സ്‌ഫോമര്‍

വടകര: കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയുയര്‍ത്തി കെഎസ്ഇബി ട്രാന്‍സ്‌ഫോമര്‍. താഴെഅങ്ങാടി ആട്മുക്ക് പക്രുഹാജി വളപ്പ് റോഡിലാണ് സുരക്ഷാ വേലികളില്ലാതെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതിചെയ്യുന്നത.
ഇടുങ്ങിയ റോഡില്‍ വാഹനയാത്രക്കാര്‍ക്കും കുട്ടികളടക്കമുള്ള വഴിയാത്രക്കാര്‍ക്കും ഭീഷണിയാവുകയാണിത്. ട്രാന്‍സ്‌ഫോമറിന്റെ ഫ്യൂസുകള്‍ കുട്ടികള്‍ക്കുപോലും കയ്യെത്തുന്ന ഉയരത്തിലാണെന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
ട്രാന്‍സ്‌ഫോമറിന് സുരക്ഷാവേലി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം മുന്‍നിര്‍ത്തി പ്രദേശത്തെ ക്ലബ് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it