വഴിമുടക്കി ഇരുചക്ര വാഹനങ്ങള്‍ : പന്തളം സബ് ട്രഷറിയിലേക്ക് പ്രവേശനമില്ല
BY fousiya sidheek14 May 2017 6:16 AM GMT
fousiya sidheek14 May 2017 6:16 AM GMT
പന്തളം: സബ് ട്രഷറിയിലേക്കുള്ള വഴിയുടെ ഊരാക്കുടുക്ക് അഴിയുന്നില്ല. കവാടം മുഴുവന്‍ ഇരുചക്ര വഹനങ്ങള്‍കൊണ്ട് നിറഞ്ഞതോടെ ആളുകള്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ കഴിയാതായി. സബ് ട്രഷറിയില്‍ പെന്‍ഷനും മറ്റു കാര്യങ്ങള്‍ക്കും വേണ്ടി എത്തുന്നവര്‍ ബുദ്ധിമുട്ടുകയാണ്. നൂറുകണക്കിന് വയോധികരാണ് ദിവസവും പരസഹായത്തോടെ ഓഫിസില്‍ എത്തുന്നത്. കവാടം മുഴുവന്‍ ഫുട്പാത്ത് കച്ചവടക്കാരാണ്. ഇരുചക്രവാഹനങ്ങള്‍ ഇവിടെ നൂറുകണക്കിനാണ് പാര്‍ക്കു ചെയ്യുന്നത്. ജോലിക്ക് ദൂരെ സ്ഥലത്ത് പോകുന്നവരുടെ ബൈക്കുകള്‍ ഇവിടെയാണ് പാര്‍ക്കു ചെയ്യുന്നത്. ഇത് തിരിച്ചെടുക്കുന്നത് രാത്രിയിലാണ്. സബ് ട്രഷറിയുടെ കവാടം വര്‍ഷങ്ങളായി പാര്‍ക്കിങ് ഏരിയാ ആയി മാറിക്കഴിഞ്ഞു. പലരും പരാതി പറയുന്നെങ്കിലും ദിനംപ്രതി വഴിമുടക്കി വാഹനങ്ങളുടെ പാര്‍ക്കിങ് കൂടി വരികയാണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT