malappuram local

വഴിക്കടവില്‍ ജുമാമസ്ജിദ് പരിസരത്ത് കാട്ടാന കൃഷി നശിപ്പിച്ചു

എടക്കര: വഴിക്കടവില്‍ ജുമാമസ്ജിദ് പരിസരത്തെത്തിയ കാട്ടാന കൃഷിനശിപ്പിച്ചു.  കാരക്കോട് ആനപ്പാറ ജുമാമസ്ജിദിന്റെ മുറ്റത്തെ വാഴകളാണ് ശനിയാഴ്ച പുലര്‍ച്ചെ എത്തിയ കാട്ടാന നശിപ്പിച്ചത്. വിശ്വാസികള്‍ പ്രഭാത നമസ്‌കാരത്തിന് എത്തുന്നതിന്റെ ഏതാനും മിനിട്ടുകള്‍ക്ക് മുമ്പാണ് കാട്ടാന മടങ്ങിയത്.ഇതുമൂലം നാട്ടുകാര്‍ ഏറെ ഭീതിയിലാണ്. മസ്ജിദിന് മുറ്റത്തെ വാഴകള്‍ നശിപ്പിച്ച കൊമ്പന്‍ ഖബര്‍സ്ഥാനിലൂടെയാണ് കടന്നുപോയത്. വനാതിര്‍ത്തിയില്‍ ഫെന്‍സിങ് നിര്‍മിച്ച് നിരന്തരമുള്ള കാട്ടാന ശല്യം ചെറുക്കാന്‍ വനം വകുപ്പ് അടിയന്തിര നടപടി കൈകൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it